Asianet News MalayalamAsianet News Malayalam

പിന്നില്‍ അഞ്ച് ക്യാമറകള്‍; ആരെയും ഞെട്ടിക്കും നോക്കിയ 9 പ്യുര്‍വ്യൂ

കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫോണ്‍ ഇറക്കിയത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്‍റാ ക്യാമറ സെറ്റ് അപ് ആണ്.

Nokia 9 PureView With Penta-Lens Camera
Author
Mobile World Congress - Fira Barcelona, First Published Feb 26, 2019, 5:01 PM IST

ബാഴ്സിലോന: നോക്കിയ 9 പ്യൂവര്‍ വ്യൂ ഫോണ്‍ ബാഴ്സിലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫോണ്‍ ഇറക്കിയത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്‍റാ ക്യാമറ സെറ്റ് അപ് ആണ്.അതായത് അഞ്ച് ക്യാമറകളാണ് ഈ മോഡലിലുള്ളത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് ക്യാമറയും വര്‍ക്ക് ചെയ്ത് ഒരൊറ്റ ചിത്രമാവും ലഭിക്കുക. 5.99 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ് 2കെയാണ് സ്ക്രീന്‍. സ്‌നാപ് ഡ്രാഗണ്‍ 845 ആണ് ഫോണിന്‍റെ ശക്തി നിര്‍ണ്ണയിരക്കുന്ന ചിപ്പ് സെറ്റ്. 6ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന പതിപ്പ്. ആന്‍ഡ്രോയിഡ് 9 പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പ്രത്യേകതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 699 ഡോളറാണ് വില. ഇന്ത്യയിലെത്തുമ്പോള്‍ അരലക്ഷം രൂപയ്ക്കടുത്ത് വില വരും എന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് മുതല്‍ ഈ ഫോണ്‍ യൂറോപ്പ് അമേരിക്കന്‍ വിപണിയില്‍ വില്‍പന ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. മിഡ് നൈറ്റ് ബ്ലൂ കളറിലാവും ലഭ്യമാവുക. വിവിധ തരം ലെന്‍സുകള്‍ വികസിപ്പിക്കുന്ന അമേരിക്കയിലെ ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് നോക്കിയ പ്യൂര്‍ 9ന്‍റെ ക്യാമറ നിര്‍മ്മാണം. പ്രൊസസറിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 3,320 എം.എ.എച്ച് ബാറ്റി ബാക് അപ്, വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോട്ട്, ഐപി67 അംഗീകരമുളള വെള്ളം, പൊടി എന്നിവയില്‍ നിന്നുള്ള സംരക്ഷണം, യുഎസ്ബി ടൈപ് സി എന്നിവയാണ് പ്രത്യേകതകള്‍.

Follow Us:
Download App:
  • android
  • ios