ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്

ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ജൂൺ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ‌ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.

Asianet News Live | Nilambur by election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News