കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ 'ബാലൻ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങൾ വിവിധ ഭാഷകളിൽ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം 2026 ജൂൺ 19-ന് പാൻ ഇന്ത്യൻ റിലീസായി എത്തും.

കാൻ ഫിലിം ഫെസ്റ്റിവലിൽ വിജയകരമായി പ്രദർശിപ്പിച്ചതു മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ "ബാലൻ" ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ ചലച്ചിത്ര മേഖലയിലുട നീളമുള്ള പ്രമുഖ താരങ്ങൾ ചേർന്ന് ഒന്നിലധികം ഭാഷകളിൽ ബാലൻ്റെ ട്രെയ്‌ലർ പുറത്തിറക്കി. അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവർ യഥാക്രമം ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയ്‌ലർ റിലീസ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രെയിലറിനും ചിത്രത്തിനും ആശംസകൾ നേർന്നുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിൽ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. ഏറെ ആകർഷകമായ ഈ ട്രെയ്‌ലർ, സപ്സെൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവൻ രചിച്ച 'ബാലൻ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികൾക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നത് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് 'ബാലൻ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം, പാൻ ഇന്ത്യൻ റിലീസായി 2026 ജൂൺ 19 ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Balan - The Boy (Malayalam) - Official Trailer | Chidambaram | Sushin Shyam