ശബ്ദം, വൈബ്രേഷൻ, മലിനീകരണം എന്നിവയില്ലാതെ ബോട്ടില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം

കൊച്ചി: രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്‌ട്രിക് ബോട്ട് നീറ്റിലിറക്കി. ബരക്കുഡ ബോട്ട് കൊച്ചി കായലിലാണ് ഇറക്കിയത്.

കടലിൽ ചാട്ടുളി പോലെ പായുന്ന നീണ്ട മത്സ്യമാണ് ബരക്കുഡ. വേഗത മുൻ നിർത്തിയാണ് ബോട്ടിന് ഈ പേര് തന്നെ നൽകിയിരിക്കുന്നത്. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ഈ അത്യാധുനിക ബോട്ട് പരിസ്ഥിതി സൗഹൃദ സമുദ്ര ഗതാഗതത്തിൽ രാജ്യത്തിന്റെ പുതിയ കുതിപ്പാണ്. ആലപ്പുഴയിൽ നവഗതിയുടെ പണവള്ളി യാർഡിലാണ് ബോട്ടിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഇന്ധനം ലാഭിക്കാം, മൈലേജ് കൂട്ടാം; പുതിയ ഫ്യുവൽ സേവ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്, ഇന്ത്യയിലുമെത്തി

12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ചും ബോട്ടിനുണ്ട്. ശബ്ദം, വൈബ്രേഷൻ, മലിനീകരണം എന്നിവയില്ലാതെ ബോട്ടില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാൻ പാകത്തില്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാരക്കുഡ വെല്ലുവിളി നിറഞ്ഞ സമുദ്രയാത്രയിലെ മികവുറ്റ താരമാകുമെന്നാണ് പ്രതീക്ഷ. 

YouTube video player