സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നീ സ്ഥലങ്ങളാണ് ഉല്ലാസ യാത്രയിൽ സന്ദർശിക്കുന്നത്.
കോഴിക്കോട്: സൈലന്റ് വാലിയിലേയ്ക്ക് ഏകദിന ഉല്ലാസ യാത്രയുമായി കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. ജൂൺ 25 ബുധനാഴ്ചയാണ് യാത്ര.
രാവിലെ അഞ്ച് മണിക്കാണ് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും സൈലന്റ് വാലി യാത്ര ആരംഭിക്കുന്നത്. ഒരാൾക്ക് 1,750 രൂപയാണ് ഈ പാക്കേജിന് വരുന്നത്. ഭക്ഷണം, എൻട്രി ഫീ, ബസ് ചാർജ് എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു. സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. രാത്രി 11 മണിയ്ക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ തിരികെ എത്തും. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഈ മാസം 22ന് നിലമ്പൂരിലേയ്ക്കും കെഎസ്ആർടിസി ഉല്ലാസ യാത്ര നടത്തുന്നുണ്ട്. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 6:30ന് പുറപ്പെട്ട് രാത്രി 9 മണിയ്ക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 540 രൂപയാണ് (ബസ് ചാർജ് മാത്രം) നിരക്ക്. തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, നിലമ്പൂർ ബംഗ്ലാവ്, മിനി ഊട്ടി എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. എൻട്രി ഫീ, ഭക്ഷണം എന്നിവ സ്വയം വഹിക്കേണ്ടതാണ്.


