Asianet News MalayalamAsianet News Malayalam

മറക്കാം മറക്കാം കുരുക്കുകൾ മറക്കാം മാഹി - തലശേരി സൂപ്പർ റോഡിൽ ഇനി പറപറക്കാം!

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്.

Mahe Thalassery bypass opened by PM Modi
Author
First Published Mar 11, 2024, 4:18 PM IST

അ​ര​നൂ​റ്റാ​ണ്ടുകാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ട് വടക്കേ മലബാറിന്‍റെ ഗതാഗതമേഖലയിൽ വിപ്ലവമാകുന്ന  തലശേരി -മാ​ഹി ബൈ​പ്പാ​സ് തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്.

പൊതുമരാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തലശ്ശേരി ചോനാടത്ത് ബൈപ്പാസിന്റെ പാലത്തിനടിയിലായിരുന്നു വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. മാ​ഹി, ത​ല​ശേരി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ലശേ​രി, മാ​ഹി പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇകെകെ ക​മ്പ​നി​ക്കാ​യിരുന്നു നി​ർ​മ്മാ​ണ ചു​മ​ത​ല. 

2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. 

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.

ഈ ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകളും അടുത്തിടെ നിശ്ചയിച്ചിരുന്നു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. 

ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും.
 

Follow Us:
Download App:
  • android
  • ios