Asianet News MalayalamAsianet News Malayalam

മഴ കുറഞ്ഞു, സഞ്ചാരികൾക്ക് സന്തോഷ വാർത്ത! പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും

മഴ കാരണം അടച്ചിട്ടിരുന്ന വിതുരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കല്ലാർ , മീൻമുട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ തുറന്ന് കൊടുക്കും

Ponmudi and other tourist places re opening Ponmudi opening time and details Kerala rain latest news asd
Author
First Published Oct 19, 2023, 9:21 PM IST | Last Updated Oct 22, 2023, 1:41 AM IST

തിരുവനന്തപുരം: പെരുമഴയ്ക്ക് ശമനമായതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. മഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ട പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കാൻ തീരുമാനമായത്. പൊന്മുടിയിൽ നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. മഴ കാരണം അടച്ചിട്ടിരുന്ന വിതുരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കല്ലാർ , മീൻമുട്ടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ തുറന്ന് കൊടുക്കും.

മഴ കഴിഞ്ഞെന്ന് കരുതണ്ട! അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകുന്നു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം\

അതേസമയം സംസ്ഥാനത്താകെയുള്ള കനത്തമഴക്ക് താത്കാലിക ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടോ എന്നത് വ്യക്തമല്ല. നിലവിൽ ഇന്ന് ഒരു ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

19-10-2023 : തിരുവനന്തപുരം ജില്ലയിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios