Asianet News MalayalamAsianet News Malayalam

ഹെൽമറ്റ് പോലുമില്ല, 13 -കാരൻ സ്കൂട്ടിയുമായി റോഡിൽ, പൊലീസ് ചെയ്‍തത് കണ്ടോ?

എന്തിനാണ് സ്കൂട്ടിയുമായി പുറത്തിറങ്ങിയത് എന്ന് പൊലീസുകാരൻ കുട്ടിയോട് ചോദിക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ അങ്ങനെ ചെയ്യില്ല എന്നാണ് കുട്ടിയുടെ മറുപടി.

13 year old boy in scooty without helmet video rlp
Author
First Published Feb 22, 2024, 11:08 AM IST

ലൈസൻസില്ലാതെ വണ്ടിയോടിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അതുപോലെ കുട്ടികൾ വാഹനമോടിക്കുന്നതും കുറ്റമാണ്. അതുണ്ടാക്കുന്ന അപകടങ്ങൾ എന്താവും എന്ന് പറയാനാവില്ല. അത്തരം നിരവധി അപകടത്തിന്റെ വാർത്തകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, എത്ര തന്നെ പറഞ്ഞാലും, എത്രയൊക്കെ അപകടങ്ങൾ മുന്നിൽ കണ്ടാലും കുട്ടികൾക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കളും, അതുമായി റോഡിലേക്കിറങ്ങുന്ന കുട്ടികളും എല്ലായിടത്തും ഉണ്ട്. 

അതുപോലെ ഒരു 13 -കാരൻ സ്കൂട്ടിയുമായി റോഡിലിറങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ, ആ കുട്ടിയുടെ കൂസലില്ലായ്മയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. സ്കൂട്ടിയുമായി ഇറങ്ങിയ കുട്ടിയെ പൊലീസ് പിടിച്ച് ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന മട്ടിലാണ് കുട്ടി പൊലീസിന്റെ മുന്നിൽ നിൽക്കുന്നത്. 

ഹെൽമറ്റ് പോലുമില്ലാതെ സ്കൂട്ടിയുമായി പുറത്തിറങ്ങിയ 13 -കാരനോട് പൊലീസ് വണ്ടി അപ്പുറത്തേക്ക് മാറ്റി നിർത്താൻ പറയുന്നു. കുട്ടി വണ്ടി മാറ്റി നിർത്തുന്നതും വീഡിയോയിൽ കാണാം. പിന്നീട്, കുട്ടിയോട് പൊലീസുകാരൻ അവന്റെ മാതാപിതാക്കളെ ഫോൺ വിളിക്കാൻ പറയുന്നുണ്ട്. അതിനായി കുട്ടി പൊലീസുകാരനോട് ഫോണിന് ചോദിക്കുന്നത് കാണാം. 

എന്തിനാണ് സ്കൂട്ടിയുമായി പുറത്തിറങ്ങിയത് എന്ന് പൊലീസുകാരൻ കുട്ടിയോട് ചോദിക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ അങ്ങനെ ചെയ്യില്ല എന്നാണ് കുട്ടിയുടെ മറുപടി. പിന്നീട്, പൊലീസുകാരൻ കുട്ടിയോട് അവന്റെ അച്ഛനെ വിളിക്കാനും നിയമപ്രകാരം അവർക്ക് പിഴ ഒടുക്കേണ്ടി വരും എന്നും പറയുന്നുണ്ട്. കുട്ടി ഇതെല്ലാം സമ്മതിക്കുന്നുണ്ട്. എന്നാൽ, ഈ സമയത്തൊന്നും തന്നെ കുട്ടിയുടെ മുഖത്ത് യാതൊരു തരത്തിലുള്ള ഭാവഭേദവും കാണാനില്ല. 

ഇതാണ് ആളുകളെ അമ്പരപ്പിച്ചത്. എന്നാലും, കുട്ടിക്ക് കാര്യത്തിന്റെ ​ഗൗരവം മനസിലായിട്ടില്ല എന്നും അതാണ് കുട്ടിയുടെ മുഖഭാവത്തിൽ നിന്നും മനസിലാവുന്നത് എന്നും നെറ്റിസൺസ് പറയുന്നു. അതേസമയം, കുട്ടിയെ അല്ല അവനെ വണ്ടിയെടുത്ത് പുറത്ത് പോകാൻ അനുവദിച്ച മാതാപിതാക്കളെയാണ് കുറ്റം പറയേണ്ടത് എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. 

വായിക്കാം: മൂക്കിൽ 68 തീപ്പെട്ടിക്കൊള്ളികളുമായി യുവാവ്, 'ഹേ പ്രഭു യെ ക്യാഹുവാ' എന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios