Asianet News MalayalamAsianet News Malayalam

ചെളിയിൽ കുടുങ്ങി 272 കിലോ തൂക്കമുള്ള കൂറ്റൻ കടലാമ, ഒടുവിൽ സുരക്ഷിതമായി കടലിലേക്ക്, വൈറലായി വീഡിയോ

റിപ്പോര്‍ട്ടുകളനുസരിച്ച് മൂന്ന് ഏജന്‍സികളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് ആമയെ സുരക്ഷിതമായി കടലിലേക്കിറക്കി വിട്ടത്. 

272 kg  sea turtle gets stuck in mudflat rescued
Author
Massachusetts, First Published Oct 14, 2021, 12:26 PM IST

272 കിലോഗ്രാം വരുന്ന ഒരു ആമ( turtle) മസാച്ചുസെറ്റ്സില്‍ ചെളിയില്‍ കുടുങ്ങി. ഒടുവില്‍ ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തില്‍( New England Aquarium) നിന്നുമുള്ളവരുടെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘമാണ് അതിനെ തിരികെ കടലിലേക്കിറക്കിയത്. അത് തിരികെ കടലിലേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

ആമ ഹെറിംഗ് നദിക്കരയിൽ രൂപപ്പെട്ട മണ്ണില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് അക്വേറിയം പറഞ്ഞു. അഞ്ച് അടി നീളമുള്ള കടലാമ ഉപരിതലത്തിൽ പാടുപെടുന്നത് കണ്ടപ്പോൾ, മാസ് ഓഡൂബോൺ വെൽഫ്ലീറ്റ് ബേ വന്യജീവി സങ്കേതത്തിലെയും അന്തർദേശീയ ഫണ്ട് ഫോർ അനിമൽ വെൽഫെയറിലെയും ജീവനക്കാർ പ്രതികരിക്കുകയും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുകയായിരുന്നു. അതിന് മുമ്പായി അതിന്‍റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലല്ലോ എന്ന് പരിശോധിച്ച് ഉറപ്പിച്ചിരുന്നു. അതിന് ശേഷമാണ് അതിനെ കടലിലേക്ക് ഇറക്കാന്‍ തീരുമാനിക്കുന്നത്. 

റിപ്പോര്‍ട്ടുകളനുസരിച്ച് മൂന്ന് ഏജന്‍സികളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് ആമയെ സുരക്ഷിതമായി കടലിലേക്കിറക്കി വിട്ടത്. അവർ പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണം, സ്ട്രെച്ചറുകൾ, മാറ്റുകൾ എന്നിവ ഉപയോഗിച്ചു. പ്രൊവിൻസ്‌ടൗണിലെ ഹെറിംഗ് കോവിലെ വെള്ളത്തിൽ വിടുന്നതിനു മുമ്പ്, ആമയ്ക്ക് സാറ്റലൈറ്റ്, അകൗസ്റ്റിക് ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു.

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios