Asianet News MalayalamAsianet News Malayalam

ഇതാ ദീർഘകാലം ആരോ​ഗ്യത്തോടെ ജീവിക്കാനുള്ള 3 സിംപിൾ വഴികൾ

90 വയസും അതിനുമുകളിലും പ്രായമുള്ള രോഗികളോട് സംസാരിച്ചതിൽ നിന്നും തനിക്ക് മനസിലായ കാര്യങ്ങളാണ് ഡോ. ​​നിഷിത് ചോക്‌സി വീഡിയോയിൽ പറയുന്നത്.

3 simple secrets to healthy and long life rlp
Author
First Published Mar 28, 2024, 4:37 PM IST

ദീർഘകാലം ആരോ​ഗ്യത്തോടെയിരിക്കാൻ എന്ത് ചെയ്യണം? ഈ ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം വ്യവസായി ഹർഷ് ഗോയങ്ക തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഈ വീഡിയോ. വീഡിയോയിൽ ഒരു ഡോക്ടർ ആരോ​ഗ്യത്തോടെ ദീർഘായുസ്സായിരിക്കാൻ വേണ്ടി പിന്തുടരാവുന്ന മൂന്ന് സിംപിൾ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. 

90 വയസും അതിനുമുകളിലും പ്രായമുള്ള രോഗികളോട് സംസാരിച്ചതിൽ നിന്നും തനിക്ക് മനസിലായ കാര്യങ്ങളാണ് ഡോ. ​​നിഷിത് ചോക്‌സി വീഡിയോയിൽ പറയുന്നത്. താൻ സംസാരിച്ച മിക്കവാറും രോ​ഗികൾ പറയുന്നത് ഏറെക്കുറേ ഒരേ കാര്യം തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ദീർഘകാലം ആരോ​ഗ്യത്തോടെയിരിക്കാൻ വേണ്ടുന്ന ഒരു പ്രധാനകാര്യം ഹാപ്പിനെസ്സ് അഥവാ സന്തോഷമാണ്. 

എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രമിക്കുന്നത് ആയുസ് കൂടാനും ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുമത്രെ. അതുപോലെ, തൃപ്തരായിരിക്കുക എന്നതാണ് അടുത്തത്. മനുഷ്യർ എന്ത് കിട്ടിയാലും തൃപ്തിയില്ലാത്തവരാണ് അല്ലേ? ഇനിയും കൂടുതൽ വേണം എന്നാണ് നാമെപ്പോഴും ചിന്തിക്കാറ്. എന്നാൽ, നമുക്കുള്ളതിൽ തൃപ്തി കണ്ടെത്തുന്ന മനുഷ്യർ കൂടുതൽ കാലം ആരോ​ഗ്യത്തോടെ ജീവിക്കും എന്നാണ് പറയുന്നത്. 

മറ്റൊന്ന് വ്യായാമമാണ്. നിരന്തരം വ്യായാമം ചെയ്യുക എന്നതും നമ്മെ ആരോ​ഗ്യത്തോടെ ഏറെക്കാലം ജീവിക്കാൻ സഹായിക്കും. അതിനാൽ ഈ തിരക്കിട്ട ജീവിതത്തിലും നാം വ്യായാമത്തിന് സമയം കണ്ടെത്തിയേ തീരൂ. 90 വയസ്സിലും സ്ഥിരമായി ജിമ്മിൽ പോകുന്ന ഒരു സ്ത്രീയെ തനിക്ക് അറിയാം എന്നും ഡോക്ടർ പറയുന്നുണ്ട്. ആ സ്ത്രീക്ക് ഇപ്പോഴും നടക്കാൻ വടി കുത്തേണ്ട ആവശ്യമില്ല. അവർ തനിച്ചാണ് താമസിക്കുന്നത്, തനിയെയാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നും ഡോക്ടർ വീഡിയോയിൽ പറയുന്നു. 

ചുരുക്കത്തിൽ: സന്തോഷത്തോടെയിരിക്കുക, ഉള്ളതിൽ തൃപ്തരായിരിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക ഇവയാണ് ആരോ​ഗ്യത്തോടെയുള്ള ദീർഘകാലത്തെ ജീവിതത്തിന് നാം പിന്തുടരേണ്ടുന്ന മൂന്ന് കാര്യങ്ങൾ. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios