Asianet News MalayalamAsianet News Malayalam

379 വിഭവങ്ങൾകൊണ്ട് മരുമകന് വിരുന്നൊരുക്കി; ഇങ്ങനെയും അമ്മായിഅമ്മമാരോ എന്ന് സോഷ്യൽ മീഡിയ

വീഡിയോ ക്ലിപ്പിൽ മകളും മരുമകനും വിവാഹശേഷം വീട്ടിലേക്ക് എത്തുന്നതും തുടർന്ന് അവർക്കായി ഒരുക്കിയ വിരുന്ന് മേശയിലേക്ക് ഇരുവരെയും ആനയിച്ച് ഇരുത്തുന്നതും കാണാം.

379 dishes served by mother in law for son in law video
Author
First Published Aug 14, 2024, 10:29 PM IST | Last Updated Aug 14, 2024, 10:29 PM IST

ആശ്ചര്യപ്പെടുത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുൻപിൽ എത്തുന്നത്. അതുപോലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ഏറെ കൗതുകങ്ങൾ നിറഞ്ഞതായിരുന്നു. 

ആന്ധ്രപ്രദേശിൽ നിന്നുള്ള ഈ വീഡിയോ വൈറലാകാൻ കാരണം ഒരു അമ്മായിയമ്മ മരുമകനായി ഒരുക്കിയ വിരുന്നിലെ വിഭവങ്ങളുടെ എണ്ണം കൊണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 379 വിഭവങ്ങൾ കൊണ്ട് വിരുന്നൊരുക്കിയാണ് ഈ അമ്മായിയമ്മ തന്റെ മരുമകനെ സ്വീകരിച്ചത്. ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നരസാപുരത്താണ് വ്യത്യസ്തമായ ഈ വിരുന്നൊരുക്കൽ നടന്നത്. 

വീഡിയോ ക്ലിപ്പിൽ മകളും മരുമകനും വിവാഹശേഷം വീട്ടിലേക്ക് എത്തുന്നതും തുടർന്ന് അവർക്കായി ഒരുക്കിയ വിരുന്ന് മേശയിലേക്ക് ഇരുവരെയും ആനയിച്ച് ഇരുത്തുന്നതും കാണാം. തുടർന്ന് ഇരുവർക്കുമായി ഒരുക്കിയ വിരുന്ന് മേശ കാണിക്കുന്നു. മേശയിൽ ചോറും കറിയും തുടങ്ങി ഐസ്ക്രീമും മധുരപലഹാരങ്ങളും പഴങ്ങളും വരെ നിരത്തി വെച്ചിരിക്കുന്നത് കാണാം. 

ഏറെ അമ്പരപ്പോടെ മരുമകൻ അവയെല്ലാം കഴിക്കുന്നതും വീഡിയോയിൽ ഉണ്ട്. മരുമകൻ തന്നെയാണ്  തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ ക്ലിപ്പ് പങ്കുവെച്ചത്. വിരുന്നിനായി തയ്യാറാക്കിയ വിഭവങ്ങളിൽ ചോറിന് ഒപ്പം കൂട്ടാനായി 40 ഓളം കറികളും 20 ചട്നികളും നൂറോളം മധുര പലഹാരങ്ങളും കൂടാതെ നിരവധി പാനീയങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം വീഡിയോയിൽ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kusdhar (@kus_dhar)

തങ്ങൾക്ക് ചുറ്റും ഇത്രയും സ്നേഹമുള്ള ആളുകൾ ഉണ്ടായതിൽ തങ്ങൾ ഭാഗ്യവാന്മാരാണെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഷെയർ ചെയ്ത വീഡിയോ ലൈക്കും വ്യൂസും കൊണ്ട് വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios