Asianet News MalayalamAsianet News Malayalam

93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇതേ അക്കൗണ്ടിൽ നിന്നും നേരത്തെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും ഒക്കെ ഓമനിക്കുന്ന കുറേ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്.

93 million views girl with two chicks viral video
Author
First Published Aug 26, 2024, 9:58 AM IST | Last Updated Aug 26, 2024, 9:58 AM IST

കുഞ്ഞുങ്ങളുടെ വീഡിയോ കാണാനായി ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ഓരോ ദിവസവും എത്രമാത്രം വീഡിയോകളാണ് കുഞ്ഞുങ്ങളുടേതായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അല്ലേ? മില്ല്യൺ വ്യൂസ് ആണ് പല കുഞ്ഞുങ്ങളുടേയും വീഡിയോയ്ക്ക് വരുന്നത്. കുഞ്ഞുങ്ങളുടെ വീഡിയോകൾ ചെയ്യാനായി മാത്രം രക്ഷിതാക്കൾ സോഷ്യൽ മീഡിയ പേജുകൾ നിർമ്മിക്കുകയും അവരുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. 

അതുപോലെ ഒരു കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വ്യൂ എത്രയാണ് എന്നറിയുമോ? 93 മില്ല്യൺ. രണ്ട് മാസം മുമ്പ് ഷെയർ ചെയ്ത വീഡിയോയാണെങ്കിലും ഇപ്പോഴും ആളുകൾ അതിന് കമന്റുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. mamasoli_go എന്ന യൂസറാണ് വീഡിയോ ഇൻ‌സ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു കൊച്ചുകുഞ്ഞിനെയും അവളുടെ പ്രിയപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയുമാണ്. 

വീഡ‍ിയോ തുടങ്ങുമ്പോൾ തന്നെ കുഞ്ഞ് രണ്ട് കോഴിക്കുഞ്ഞുങ്ങളെ തന്റെ പാവാടയുടെ പോക്കറ്റിലിട്ട് നിൽക്കുന്നതാണ് കാണുന്നത്. അതിനെ കൊഞ്ചിക്കുന്നതും കാണാം. പിന്നീട് അതിലൊരെണ്ണത്തിനെ ഓമനിക്കുന്നതും കയ്യിലിരുന്ന കൂടയിലേക്ക് വയ്ക്കുന്നതും ഒക്കെ കാണുന്നുണ്ട്. പിന്നെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് കാണാം. ക്യൂട്ട് എന്ന് പറയാൻ തോന്നുന്ന തരത്തിലുള്ളതാണ് വീഡിയോ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maria Godinez (@mamasoli_go)

ഇതേ അക്കൗണ്ടിൽ നിന്നും നേരത്തെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും ഒക്കെ ഓമനിക്കുന്ന കുറേ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയിൽ കുഞ്ഞ് ഒരു വലിയ കോഴിയേയും കെട്ടിപ്പിടിച്ച് നിൽക്കുന്നതും അതിനെ ഓമനിക്കുന്നതും കാണാൻ സാധിക്കും. കുഞ്ഞിന്റെ വീഡിയോയ്ക്ക് കാഴ്ചക്കാറും ഒരുപാടുണ്ട്. ഈ വീഡിയോയും ആളുകൾക്ക് വളരെ അധികം ഇഷ്ടമായി എന്നാണ് അതിന്റെ കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios