'ഇതൊക്കെയല്ലേ പരിശുദ്ധമായ സ്നേഹം?'; അതിവൈകാരികം ഈ കാഴ്ച, കഴുതയ്‍ക്ക് ഇങ്ങനെ കഴിയുമോ എന്ന് നെറ്റിസൺസ്
കഴുതയും പെൺകുട്ടിയോട് ചേർന്ന് നിൽക്കുന്നത് കാണാം. അത് അവളുടെ ചുമലിലൂടെ തലയിടുന്നു. പെൺകുട്ടി അതിന്റെ തലയിലാകെ തലോടുന്നതും തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതുമാണ് പിന്നീട് കാണുന്നത്.

തങ്ങളെ പരിചരിച്ചിരുന്ന മനുഷ്യരോട് ചില മൃഗങ്ങൾക്കുള്ള സ്നേഹവും ദയവും പകരം വയ്ക്കാനില്ലാത്തതാണ്. ഇത് തെളിയിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാകും. അതുപോലെ, ആരുടേയും ഹൃദയം കവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു കഴുത ഒരു പെൺകുട്ടിയുടെ അടുത്തേക്ക് സ്നേഹത്തോടെ നടന്നു വരുന്നതാണ്. 1.3 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നേച്ചർ ഈസ് അമേസിങ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതുപോലെ നിരവധി വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കാറുണ്ട്. കാപ്ഷനിൽ പറയുന്നത് പ്രകാരം ആ പെൺകുട്ടിയാണ് കഴുതയെ വളർത്തിയിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് പെൺകുട്ടി ഒരു വേലിയുടെ പുറത്ത് നിൽക്കുന്നതാണ്. പെൺകുട്ടിയെ കണ്ട കഴുത അങ്ങോട്ട് നടന്നു വരുന്നത് കാണാം. കഴുത അടുത്തെത്തിയതോടെ പെൺകുട്ടി വളരെ സ്നേഹത്തോടെ അതിനെ ചേർത്ത് പിടിക്കുന്നതാണ് കാണുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങളാണ് പിന്നീട് ഉണ്ടാവുന്നത്.
കഴുതയും പെൺകുട്ടിയോട് ചേർന്ന് നിൽക്കുന്നത് കാണാം. അത് അവളുടെ ചുമലിലൂടെ തലയിടുന്നു. പെൺകുട്ടി അതിന്റെ തലയിലാകെ തലോടുന്നതും തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതുമാണ് പിന്നീട് കാണുന്നത്. അവർ തമ്മിലുള്ള അടുപ്പവും സ്നേഹവും എത്രമാത്രം ആഴമേറിയതാണ് എന്ന് തെളിയിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഒരു കഴുത ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കും എന്ന് ആരും പ്രതീക്ഷിക്കില്ല എന്ന് കമന്റുകളിൽ നിന്നും മനസിലാക്കാം. ഇതാണ് യഥാർത്ഥ സ്നേഹം എന്നും സ്നേഹം ദൈവമാണ് എന്നുമെല്ലാം വീഡിയോയ്ക്ക് കമന്റുകൾ നൽകിയവർ ഒരുപാടുണ്ട്.
കയ്യടിക്കണം ഈ മനസിന്; വൈറലായി വീഡിയോ, മഞ്ഞിൽ കുടുങ്ങി മാൻ, രക്ഷപ്പെടാൻ വഴികാട്ടി ഒരു ഹീറോ