ഓസ്‌കർ ജേതാവായ ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്ന നെറ്റ്ഫ്ലിക്സ് ഷോർട്ട് ഫിലിം ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിന് പിന്നാലെ ലോകപ്രശസ്തമായ  മൃഗസംരക്ഷണ കേന്ദ്രമാണ് മുതുമല നാഷണൽ പാർക്ക്. 

കേരളത്തില്‍ അരികൊമ്പനെ പിടികൂടാനുള്ള പെടാപ്പാടിലാണ് വനം വകുപ്പ്. ഇതിനിടെ ട്വിറ്ററില്‍ ഒരു ആനക്കുടുംബത്തിന്‍റെ വീഡിയോ വൈറലായത് യാദൃശ്ചികമായിരിക്കാം. മുതുമല ദേശീയോദ്യാനത്തില്‍ നിന്നുള്ള വീഡിയോയില്‍ ഒരു ആനക്കുടുംബം പുല്ലുമേയുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസർ സുപ്രിയ സാഹുവാണ് ഇന്നലെ വീഡിയോ പങ്കുവച്ചത്. 

മുതുമലയില്‍ നിന്ന് മൈസൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സുപ്രിയ ആനക്കൂട്ടത്തെ കണ്ടത്. മൂന്ന് ആനകളുടെ കൂട്ടം വനമേഖലയിൽ സ്വതന്ത്രമായി പുല്ല് തിന്നുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഓസ്‌കർ ജേതാവായ ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്ന നെറ്റ്ഫ്ലിക്സ് ഷോർട്ട് ഫിലിം ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിന് പിന്നാലെ ലോകപ്രശസ്തമായ മൃഗസംരക്ഷണ കേന്ദ്രമാണ് മുതുമല നാഷണൽ പാർക്ക്. ആനകളെ പരിപാലിക്കുക മാത്രമല്ല, അവയെ വിശുദ്ധ ദൈവങ്ങളായി ആരാധിക്കുകയും ചെയ്യുന്ന ഒരു തദ്ദേശീയ ഗോത്രത്തിന്‍റെ ആവാസ കേന്ദ്രമാണ് മുതുമല. 

Scroll to load tweet…

സ്കീയിംഗിനിടെ പന്തുകള്‍ അമ്മാനമാടി, കരണം മറിയുന്ന വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്

'മുതുമലയിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ, സന്തോഷത്തോടെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഈ സുന്ദരകുടുംബത്തെ കണ്ടുമുട്ടി,” വീഡിയോ പങ്കുവച്ച് കൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ കുറിച്ചു. ആനപ്രേമികള്‍ ആവേശത്തോടെയാണ് വീഡിയോ ഏറ്റെടുത്തത്. "ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ഒരു കുടുംബം ഒരുമിച്ചായിരിക്കും." മറ്റൊരാൾ കുറിച്ചു. “അത്ഭുതം. ആനകളെ കാണാൻ വളരെ മനോഹരമാണ്. ” മറ്റൊരാള്‍ തന്‍റെ അഭിപ്രായം കുറിച്ചു. “ഈ വീഡിയോയിൽ നിന്നുള്ള ഒരു പ്രധാന സന്ദേശം. റിസർവ് ഫോറസ്റ്റിൽ നിന്നുള്ള ഗതാഗത സമയത്ത് വന്യമൃഗങ്ങളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി നിങ്ങളുടെ വാഹനം ഒരിക്കലും നിർത്തരുത്. നിയമങ്ങൾ പാലിച്ചതിന് നന്ദി.' എന്ന് മറ്റൊരാള്‍ കാഴ്ചക്കാരെ ഓര്‍മ്മിപ്പിച്ചു. 

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ ജീവിച്ചിരുന്ന കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി