Asianet News MalayalamAsianet News Malayalam

സ്കീയിംഗിനിടെ പന്തുകള്‍ അമ്മാനമാടി, കരണം മറിയുന്ന വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്

വീഡിയോയിലുള്ളയാള്‍ ഒരു പ്രഫഷണല്‍ സ്കീയറാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ. കരണം മറിയുന്നതിന് മുമ്പും അതിന് ശേഷവും സ്കീയര്‍ തന്‍റെ കൈയിലുള്ള മൂന്ന് ക്ലബ്ബുകള്‍ ജഗ്ഗിംഗ് ചെയ്യുന്നു. 

Netizens have captured the video of Skier s Awesome Juggling Skills bkg
Author
First Published Apr 27, 2023, 8:41 AM IST


വിശാലമായ മഞ്ഞ് മൂടിയ കുന്നില്‍ ചെരുവില്‍ തെന്നി നീങ്ങാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഒരു അപ്പൂപ്പന്‍ താടി പോലെ മഞ്ഞിന് മുകളില്‍ അങ്ങനെ പാറിപ്പറന്ന് നീങ്ങുന്നതിനിടെ മൂന്നോളം പന്തുകളെടുത്ത് അമ്മാനമാടുക കൂടി ചെയ്താലോ? അത്രയും അതിസാഹസീകതയ്ക്ക് മുതിരാന്‍ പലരും മടിക്കുമെങ്കിലും അത്തരം വീഡിയോകള്‍ നമ്മുടെ കണ്ണിലുടക്കിയാല്‍ ആരായാലും ഒന്ന് നോക്കിപ്പോകും. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

വൈറലായ വീഡിയോയില്‍ സ്കീയര്‍ മഞ്ഞിലൂടെ തെന്നിനീങ്ങുന്നതിനിടെ ഒന്ന് കരണം മറിയുന്നു. സ്കീയിംഗിനിടെ കരണം മറിയുന്ന, പ്രത്യേകിച്ചും മലമുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് മൂന്നും നാലും കരണം മറിയുന്ന സ്കീയര്‍മാരുടെ വീഡിയോകള്‍ ഇതിന് മുമ്പും വൈറലായിരുന്നു. വീഡിയോയിലുള്ളയാള്‍ ഒരു പ്രഫഷണല്‍ സ്കീയറാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ. കരണം മറിയുന്നതിന് മുമ്പും അതിന് ശേഷവും സ്കീയര്‍ തന്‍റെ കൈയിലുള്ള മൂന്ന് ക്ലബ്ബുകള്‍ ജഗ്ഗിംഗ് ചെയ്യുന്നു. സ്കീയിംഗിനിടെ ജഗ്ലിംഗ് ചെയ്യുകയെന്നാല്‍ അത്ര നിസാരമല്ല. കൈയിലുള്ള ക്ലബ്ബുകള്‍ താഴെ വീഴാതെ നോക്കുന്നതിനൊപ്പം സ്കീയിംഗിലും ശ്രദ്ധ വേണം. 

 

1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെറുവില്‍ ജീവിച്ചിരുന്ന കൗമാരക്കാരന്‍റെ മമ്മി കണ്ടെത്തി

സെക്കന്‍റിന്‍റെ നൂറിലൊരു അംശത്തിലെ അശ്രദ്ധ പോലും നിങ്ങളെ താഴെ വീഴ്ത്തും. അത്രയും ജാഗ്രതയോടെ ചെയ്യേണ്ട സ്കീയിംഗും ജഗ്ലിംഗിങ്ങും ഒരു മിച്ച് മനോഹരമായി ചെയ്യുന്നത് കണ്ടപ്പോള്‍ നെറ്റിസണ്‍സിന് ഏറ്റെടുക്കാതിരിക്കാനായില്ല. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. “ജീവിതം വെറുതെയല്ല ജീവിക്കുന്നത്!”, എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ വീഡിയോയില്‍ ഉള്ള ആളെകുറിച്ചോ എവിടെ വച്ചാണ് ഇത് ചെയ്തതെന്നതിനെ കുറിച്ചോ സൂചനകളൊന്നുമില്ല.  “എനിക്ക് അത്തരം കാര്യങ്ങളിൽ ഒന്ന് പോലും ചെയ്യാൻ കഴിയില്ല,” എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 

"ഹൃദയത്തിൽ കൂട് കൂട്ടാം"; കുരുവിക്ക് തേന്‍ കൊടുക്കുന്ന കേരളാ പോലീസ്, വൈറലായി ഒരു പോലീസ് വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios