പുറത്തുണ്ടായ ചൂടിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണ് മുതല വീടിന്റെ അകത്തേക്ക് കയറി വന്നത് എന്നാണ് കരുതുന്നത്. നായയ്‍ക്ക് വേണ്ടിയുള്ള വാതിലിലൂടെയാണ് മുതല വീട്ടിനകത്തേക്ക് ക‌യറിയത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

പക്ഷികളും പാമ്പുകളും എല്ലാം വീട്ടിലെ തുറന്ന ജനാലകളിലൂടെയും വെന്റിലേറ്ററുകളിലൂടെയും ഒക്കെ അകത്തേക്ക് കയറി വരുന്നത് നാം പലപ്പോഴും വാർത്തകളിലും വീഡിയോകളിലും ഒക്കെ കാണാറുണ്ട്. എന്നാൽ, ലൂസിയാനയിലെ ഒരു വീട്ടിൽ അർധരാത്രി എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കയറിവന്നത് ഒരു മുതലയാണ്. 

ന്യൂ ഐബീരിയയിൽ നിന്നുള്ള ഡോണും ജാൻ ഷൂൾസും അർധരാത്രിയിൽ വീട്ടിൽ നിന്നും എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. ആദ്യം ദമ്പതികൾ കരുതിയത് ഏതോ കള്ളൻ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി എന്നാണ്. എന്നാൽ, ഇരുവരുടേയും ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച് കൊണ്ട് വീട്ടിനകത്തേക്ക് കയറിയത് ഒരു മുതലയാണ്. ഉടനെ തന്നെ ദമ്പതികൾ എമർജൻസി നമ്പറായ 911 -ലേക്കും ലൂസിയാന ഡിപാർട്‍മെന്റ് ഓഫ് വൈൽഡ്‍ലൈഫ് ആൻഡ് ഫിഷറീസിലും വിവരം അറിയിച്ചു. 

പട്ടാപ്പകല്‍ നടുറോഡില്‍ പശുവിന്‍റെ കഴുത്തിന് പിടിച്ച് പെണ്‍സിംഹം; ഓടിച്ച് വിട്ട് കര്‍ഷകന്‍, വൈറല്‍ വീഡിയോ !

ഉടനെ തന്നെ സംഘം സ്ഥലത്തെത്തുകയും അർധരാത്രിയിൽ വീടിനകത്ത് കയറിയ വിരുതനെ പുറത്താക്കുകയും ചെയ്തു. എന്നാൽ, മുതലയെ വരുതിയിലാക്കാൻ സംഘത്തിന് കുറച്ചധികം തന്നെ കഷ്ടപ്പെടേണ്ടി വന്നു. ഡോൺ സംഭവം വീഡിയോയിൽ പകർത്തുകയും അത് യൂട്യൂബിൽ പങ്ക് വയ്ക്കുകയും ചെയ്തു. അർധരാത്രിയിലാണ് താൻ മുതലയെ കണ്ടത്. ആദ്യം അത് എന്താണ് എന്ന് മനസിലായില്ല. എന്നാൽ, പിന്നീടാണ് അത് മുതലയാണ് എന്ന് മനസിലായത്. അത് തന്റെ തൊട്ടടുത്തായിരുന്നു. അറിയാതെ താൻ പിന്നിലോട്ട് ചാടിപ്പോയി എന്ന് ഡോൺ പറയുന്നു. 

YouTube video player

പുറത്തുണ്ടായ ചൂടിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണ് മുതല വീടിന്റെ അകത്തേക്ക് കയറി വന്നത് എന്നാണ് കരുതുന്നത്. നായയ്‍ക്ക് വേണ്ടിയുള്ള വാതിലിലൂടെയാണ് മുതല വീട്ടിനകത്തേക്ക് ക‌യറിയത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ദിവസങ്ങളോളം ചൂടിൽ പുറത്ത് കഴിഞ്ഞതിന് ശേഷം അതിൽ‌ നിന്നും രക്ഷ നേടാനാണ് മുതല അകത്തേക്ക് കയറി വന്നത് എന്നും കരുതുന്നു.