അഞ്ചുവർഷത്തെ ഇന്ത്യൻ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് വിവരിച്ച് അമേരിക്കൻ ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററായ ക്രിസ്റ്റൻ ഫിഷർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് ശ്രദ്ധേയമാകുന്നു. വീട്, ബന്ധങ്ങൾ, കംഫർട്ട് സോൺ എന്നിവയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ ഇന്ത്യ എങ്ങനെ മാറ്റിമറിച്ചുവെന്നും ഈ അനുഭവങ്ങൾ തന്നെ ഒരു മികച്ച വ്യക്തിയാക്കിയെന്നും അവർ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഞ്ച് വർഷത്തെ ഇന്ത്യയിലെ ജീവിതം തന്നെ എങ്ങനെയെല്ലാം മാറ്റിമറിച്ചുവെന്ന് വിവരിച്ച് അമേരിക്കൻ യുവതി പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററായ ക്രിസ്റ്റൻ ഫിഷർ തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇന്ത്യയിൽ നിന്നും താൻ പഠിച്ച 10 പ്രധാന ജീവിത പാഠങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. ഒരു സംരംഭകയും ഒരു ദത്ത് കുട്ടിയടക്കം നാല് കുട്ടികളുടെ അമ്മയുമായ ക്രിസ്റ്റൻ, തന്‍റെ ജീവിതത്തിലെ വെല്ലുവിളികളും നേട്ടങ്ങളും ഇന്ത്യയുമായി എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. "ഇവിടെയുള്ള ജീവിതം എന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റി. ഈ യാത്രയിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടാകാം, പക്ഷേ ഈ അനുഭവങ്ങൾ മറ്റൊന്നിനും പകരമാവില്ല," അവർ കുറിച്ചു.

ക്രിസ്റ്റൻ പങ്കുവെച്ച പ്രധാന പാഠങ്ങൾ:

  • വീട് നമ്മൾ കെട്ടിപ്പടുക്കുന്നതാണ്: ജനിച്ചുവീണ ഇടം മാത്രമല്ല, നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയെടുക്കുന്നതാണ് യഥാർത്ഥ വീട്.
  • എന്‍റെ രീതി മാത്രമല്ല ശരി: നമ്മുടെ ശീലങ്ങൾ മാത്രമാണ് ശരിയെന്ന ചിന്താഗതി മാറി. ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ടെന്ന് തിരിച്ചറിഞ്ഞു.
  • കംഫർട്ട് സോണിന് പുറത്തെ ലോകം: സുരക്ഷിത മേഖലകളിൽ ഒതുങ്ങിക്കൂടാതെ പുറത്തിറങ്ങുന്നത് വ്യക്തിത്വത്തെ വളർത്താൻ സഹായിക്കും.

View post on Instagram

ബന്ധങ്ങൾക്ക് പ്രാധാന്യം: വിദേശ രാജ്യങ്ങളിലെ ജീവിതം പലപ്പോഴും സൗകര്യങ്ങൾ മുൻനിർത്തിയുള്ളതാണ്. എന്നാൽ, ഇന്ത്യയിൽ സൗകര്യങ്ങളേക്കാൾ പ്രധാനം നമുക്ക് ചുറ്റുമുള്ള സമൂഹമാണെന്ന് അവർ പറയുന്നു.

  • ഭാഷയും സ്നേഹവും: സ്നേഹം പ്രകടിപ്പിക്കാൻ ഭാഷ ഒരു തടസ്സമല്ല. എങ്കിലും പ്രാദേശിക ഭാഷ പഠിക്കുന്നത് ബന്ധങ്ങൾ ദൃഢമാക്കാൻ സഹായിക്കും.
  • സാംസ്കാരിക വൈവിധ്യം: സംസ്കാരങ്ങളിലെ വ്യത്യാസങ്ങൾ തടസ്സങ്ങളല്ല, മറിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണ്.

നന്ദി പറഞ്ഞ് ഇന്ത്യക്കാർ

ക്രിസ്റ്റന്‍റെ കുറിപ്പിന് താഴെ നിരവധി ഇന്ത്യക്കാരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഇന്ത്യാ രാജ്യത്തെ ഇത്രയധികം സ്നേഹിക്കുന്നതിനും പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിനും അവർ നന്ദി അറിയിച്ചു. ദക്ഷിണേന്ത്യയുടെ സംസ്കാരവും പൈതൃകവും നേരിട്ടറിയാൻ ഇവിടേക്ക് വരണമെന്നും കമന്‍റുകളിലൂടെ പലരും ക്ഷണിക്കുന്നുണ്ട്. തന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണിതെന്നും വരും വർഷങ്ങളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കാത്തിരിക്കുകയാണെന്നും ക്രിസ്റ്റൻ കൂട്ടിച്ചേർത്തു.