Asianet News MalayalamAsianet News Malayalam

കൃത്രിമ മീശ വച്ച് ടാറ്റൂ ആരാധകന്‍; സോഷ്യല്‍ മീഡിയയുടെ വിമർശനത്തിന് കൃത്യമായ മറുപടിയും

ഒരു വീഡിയോയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ മൂക്കിന്‍റെ പാലത്തിലൂടെ വിരല്‍ കടത്തി അപ്പുറത്തേക്ക് എത്തിക്കുന്നതും കാണാം. ഈ സമയം അദ്ദേഹം തന്‍റെ രണ്ടായി പകുത്ത നാക്ക് പുറത്തേക്ക് നീട്ടുന്നു. 

befitting reply to the criticism of social media by Tattoo fan with an artificial moustache
Author
First Published Aug 16, 2024, 8:15 AM IST | Last Updated Aug 16, 2024, 8:15 AM IST

മൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മിക്കയാളുകളും മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലൂടെ പങ്കുവയ്ക്കുന്നു. സൌന്ദര്യ വര്‍ദ്ധക ടിപ്സുകള്‍ മുതല്‍ ശരീരത്തിലെ ടാറ്റുകള്‍ വരെ വ്യക്തി ജീവിതത്തിലെ ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. ഇത്തരം പങ്കുവയ്ക്കലുകള്‍ പലപ്പോഴും അഭിനന്ദനങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവും നേരിടുന്നു. സമാനമായി കൃത്രിമ മീശയുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയാള്‍ക്കെതിരെ രൂക്ഷമായാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചത്. 

റെമി എന്ന് സമൂഹ മാധ്യമങ്ങളില്‍ പേര് നല്‍കിയിട്ടുള്ള ബോഡി ടാറ്റൂവിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ഇന്‍ഫുവന്‍സര്‍ തന്‍റെ പുതിയ രൂപ മാറ്റ വീഡിയോ പങ്കുവച്ചു. തന്‍റെ ശരീരത്തിലെ ടാറ്റൂവിന്‍റെയും ശരീരത്തില്‍ ചെയ്ത മറ്റ് രൂപമാറ്റങ്ങളുടെയും നിരവധി വീഡിയോകള്‍ അദ്ദേഹം ഇതിനകം പങ്കുവച്ചിട്ടുണ്ട്. മുഖത്ത് ഒഴികെ ശരീരത്തില്‍ മറ്റൊരിടത്തും സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ അദ്ദേഹം ടാറ്റൂ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി അദ്ദേഹം മൂക്കിനുള്ളില്‍ ഒരു കൃത്രിമ ദ്വാരം സൃഷ്ടിക്കുകയും ഇതിലൂടെ കൃത്രിമ മീശ പിടിപ്പിക്കുയും ചെയ്തു. 2021 ൽ @blixxtattoo കുറച്ച് രസകരമായ ഫ്ലാഷ്ബാക്ക് എന്ന കുറിപ്പോടെ പങ്കുവച്ച ഒരു വീഡിയോയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ മൂക്കിന്‍റെ പാലത്തിലൂടെ വിരല്‍ കടത്തി അപ്പുറത്തേക്ക് എത്തിക്കുന്നതും കാണാം. ഈ സമയം അദ്ദേഹം തന്‍റെ രണ്ടായി പകുത്ത നാക്ക് പുറത്തേക്ക് നീട്ടുന്നു. 

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവനക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍

കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍

ചിലര്‍ ഭാര്യാഭര്‍ത്താക്കന്മാരെ 'ക്യൂട്ട് കപ്പിള്‍' എന്ന് വിളിച്ച് അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമർശനവുമായി രംഗത്തെത്തി. "സുഹൃത്തേ നിങ്ങൾ ശ്വസിക്കാൻ പാടുപെടുന്നതായി തോന്നുന്നു" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ''നിങ്ങൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ പൂർണ്ണമായും സംതൃപ്തനുമാകുമോ? ഇത് ചിത്രങ്ങളാണോ അതോ നിങ്ങളുടെ വികാരമോ?" മറ്റൊരു കാഴ്ചക്കാരന്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തന്‍റെ മുഖം മാത്രമാണ് അവശേഷിക്കുന്നതെന്നും താൻ അത് ആസ്വദിക്കുന്നുവെന്നുമായിരുന്നു റെമിയുടെ മറുപടി. 'നിങ്ങളുടെ ജീവിതകാലം മുഴുവനും ഒരേ ഷര്‍ട്ട് ധരിക്കുന്നത് പോലെയാണ്.'  എന്ന കുറിപ്പിന് അദ്ദേഹം നല്‍കി മറുപടി, "മിക്ക ആളുകളും അവരുടെ ടി-ഷർട്ട് ശൈലിയോ വസ്ത്രധാരണ രീതിയോ മാറ്റുന്നതിനേക്കാൾ കൂടുതൽ ഞാൻ ടാറ്റൂകൾ മാറ്റി. ഇത് ഒരിക്കലും രണ്ടുതവണ ഒരേപോലെ കാണപ്പെടുന്നില്ല. ”എന്നായിരുന്നു. 

ക്ഷേത്ര ഭണ്ഡാരത്തിന്‍റെ ക്യൂആർ കോഡ് മാറ്റി സ്വന്തം ക്യൂആർ കോഡ് വച്ചു; നിയമ വിദ്യാർത്ഥിയുടെ തന്ത്രം, പക്ഷേ പാളി

Latest Videos
Follow Us:
Download App:
  • android
  • ios