ബാക്ക് ടയറിൽ ഒരു സ്റ്റണ്ട്; വീലിംഗ് പരീക്ഷിച്ചാൽ മറ്റൊന്നിലും 'സ്റ്റാറാ'കാമെന്ന് ബെംഗളൂരു പോലീസ്; വീഡിയോ വൈറൽ
രണ്ട് ഭാഗങ്ങളുള്ള വീഡിയോയായിരുന്നു അത്. ആദ്യഭാഗത്ത് റോഡിലൂടെ വീലിംഗ് ചെയ്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന രണ്ട് യുവാക്കൾ. പക്ഷേ. രണ്ടാം ഭാഗം ആ യുവാക്കളെ സംബന്ധിച്ച് അത്ര നല്ല ഒന്നായിരുന്നില്ല.

ബൈക്ക് സ്റ്റണ്ടുകൾ കായിക വിനോദ പ്രകടനങ്ങളാണ്. എന്നാല്‍, അതിന് പ്രത്യേകം സജ്ജീകരിച്ച റോഡുകളോ റൈഡ് സർക്യൂട്ടുകളോ വേണം. എന്നാല്‍, ബൈക്ക് റൈഡർമാരായ യുവാക്കൾ ആദ്യം തെരഞ്ഞെടുക്കുന്നത് റോഡുകളാണ്. അതും ഇരുട്ട് വീണതോ തിരക്കേറിയതോ ആയ റോഡുകൾ. ഇത് റൈഡമാരെയും മറ്റ് യാത്രക്കാരെയും ഒരു പോലെ പ്രശ്നത്തിലാക്കുന്നു. പോലീസും മോട്ടോർ വാഹന വകുപ്പും നിരന്തരം ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇത്തരം സ്റ്റണ്ടുകൾ ഇപ്പോഴും ചിത്രീകരിക്കപ്പെടുന്നു. ഇവ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും പിന്നാലെ അവ വൈറലാവുകയും ചെയ്യുന്നു.
റോഡുകളിലെ സാഹസിക പ്രകടനങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇത് പ്രദേശത്തെ പോലീസ് സ്റ്റേഷനുകളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലേക്ക് ടാഗ് ചെയ്ത് കൊണ്ട് റീട്വീറ്റ് ചെയ്യപ്പെടുന്നു. പിന്നാലെ അന്വേഷണമായി, അറസ്റ്റായി. അതിനൊടുവില്‍ വൈറൽ സ്റ്റണ്ടിനേക്കാൾ വൈറലാകുന്ന ഒരു വീഡിയോയുമായി പോലീസും എത്തുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരു ട്രാഫിക് പോലീസാണ് ഇത്തരമൊരു വീഡിയോ എക്സില്‍ പങ്കുവച്ചത്.
Read More: വരന് സിബിൽ സ്‌കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്‍റെ ബന്ധുക്കൾ
വീഡിയോയുടെ തുടക്കത്തില്‍ രണ്ട് യുവാക്കൾ ഒരു സ്കൂട്ടിയില്‍ ബെംഗളൂരു നഗരത്തിലൂടെ സ്റ്റണ്ട് നടത്തുന്നത് കാണാം. മുന്‍ ടയറുകുൾ ഉയർത്തി, അപകടകരമായ രീതിയില്‍ അതിവേഗതയില്‍ പോകുന്ന യുവാക്കളുടെ ദൃശ്യങ്ങൾക്ക് പിന്നാലെ 'അല്പ നിമിഷങ്ങൾക്ക് ശേഷം' എന്ന സ്ക്രീന്‍ തെളിഞ്ഞ് വരുന്നു. ശേഷം വാഹനവും വാഹനം ഓടിച്ചയാളും രണ്ട് പോലീസുകാരുടെ നടുക്കായി ഇരിക്കുന്ന ദൃശ്യം കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന്‍റെ എക്സ് അക്കൌണ്ടില്‍ നിന്നും ഇങ്ങനെ എഴുതി, 'ബെംഗളൂരു റോഡുകൾ സുരക്ഷിതമായ യാത്രകൾക്ക് ഉള്ളതാണ് അത് സ്റ്റണ്ട് ഷോകൾക്കുള്ളതല്ല. വീലിംഗ് പരീക്ഷിച്ചാല്‍ പിന്നെ നിങ്ങൾ ശിക്ഷയേൽക്കുന്ന ചിത്രത്തിലും അഭിനയിക്കേണ്ടിവരും.' വീഡിയോയും കുറിപ്പും ഇതിനകം ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ പ്രദേശത്തുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് കൊണ്ട് പോലീസിന്‍റെ ശ്രദ്ധക്ഷണിച്ചു.
Read More: 'പത്ത് ലക്ഷത്തിന്‍റെ ഉപദേശം'; കരിക്ക് പെട്ടെന്ന് വെട്ടിത്തരാൻ പറഞ്ഞതിന് യുവതിക്ക് ലഭിച്ച മറുപടി വൈറൽ
