Asianet News MalayalamAsianet News Malayalam

'ഇനി കുറച്ച് ഉറക്കമാവാം', ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഉറങ്ങിപ്പോവുന്ന കുട്ടി, വീഡിയോ

'ഫുട്ബോൾ കളിക്കിടെ ഉറങ്ങിപ്പോവുന്ന കുട്ടി. ഈ ഫുട്ബോൾ അവന് വളരെ ആവേശമുണ്ടാക്കുന്ന ഒന്നാണ്. അതിനാൽ തന്നെ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കളിക്കിടെ അവൻ ഫീൽഡിൽ നിൽക്കവെ ഉറങ്ങിപ്പോയി' എന്ന് കാപ്ഷനിൽ കുറിച്ചിരിക്കുന്നത് കാണാം.

boy sleeping in the filed during football game
Author
First Published Sep 4, 2024, 7:29 PM IST | Last Updated Sep 4, 2024, 7:36 PM IST

ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. നല്ല ഉറക്കമില്ലെങ്കിൽ നന്നായി ജോലി ചെയ്യാനോ നന്നായി ചിന്തിക്കാനോ ഒന്നും തന്നെ സാധിക്കണം എന്നില്ല. എന്നാലും, ഉറങ്ങുന്നതിന് ചില നേരവും കാലവും ഒക്കെയുണ്ട് അല്ലേ? എന്നാൽ, കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ എന്ത് നേരവും കാലവും. അതുപോലെ, ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഉറങ്ങിപ്പോകുന്ന ഒരു ആൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് ഒരുപാട് പേർ കമന്റ് നൽകിയിട്ടുണ്ട്. വീഡിയോയിൽ കാണാൻ കഴിയുന്നത് കുട്ടികളുടെ ഫുട്ബോൾ ആണ്. അതിനിടയിൽ ഒരു ആൺകുട്ടി ഉറങ്ങിപ്പോവുന്നതും വീഡിയോയിൽ കാണാം.  

'ഫുട്ബോൾ കളിക്കിടെ ഉറങ്ങിപ്പോവുന്ന കുട്ടി. ഈ ഫുട്ബോൾ അവന് വളരെ ആവേശമുണ്ടാക്കുന്ന ഒന്നാണ്. അതിനാൽ തന്നെ രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കളിക്കിടെ അവൻ ഫീൽഡിൽ നിൽക്കവെ ഉറങ്ങിപ്പോയി' എന്ന് കാപ്ഷനിൽ കുറിച്ചിരിക്കുന്നത് കാണാം. 'കളി ഒന്നും സംഭവിക്കാത്തതുപോലെ തന്നെ തുടർന്നു. കുറച്ച് കഴിഞ്ഞപ്പോൾ റെഫറിയും വന്ന് അവൻ ഓക്കേയാണോ എന്ന് പരിശോധിച്ചു. അവന് ഉറക്കം ആവശ്യമാണ് എന്ന് തോന്നിയപ്പോൾ അവനെ അല്പനേരം ഉറങ്ങാൻ വിട്ടു. അല്പനേരം റെസ്റ്റ് എടുത്തശേഷം അവൻ തിരികെ കളിയിലേക്ക് തന്നെ വന്നു' എന്നും കുറിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Seasia News (@seasia.news)

വീഡിയോയ്ക്ക് ആളുകളുടെ കമന്റുകൾ ഉറങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ളതാണ്. അതുപോലെ രസകരമായ കമന്റുകൾ നല്കിയവരും ഉണ്ട്. 'എല്ലാ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയും താൻ ഇങ്ങനെയാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ചിലപ്പോൾ അവൻ നന്നായി ഭക്ഷണം കഴിച്ചിരിക്കാം' എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios