വരനും വധുവും പരസ്പരം മാലകള്‍ കൈമാറാന്‍ നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഫോണ്‍ കാമറ ഉപയോഗിക്കുന്നയാള്‍ വരന്‍റെ പാന്‍റ്സ് ഊരിപ്പോകുന്നത് കാണുകയും വിളിച്ച് പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. 


ണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന രണ്ട് പേര്‍ ഒരു മിച്ച് ഒരു ജീവിതം തുടങ്ങുന്നത് വിവാഹത്തിലൂടെയാണ്. അതിനാല്‍ തന്നെ പല സമൂഹങ്ങളും വിവാഹത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ പലപ്പോഴും വിവാഹ ചടങ്ങുകളിലെ ചെറിയ അബദ്ധങ്ങള്‍ വലിയതോതില്‍ പ്രചരിക്കപ്പെടാറുണ്ട്. നേരത്തെ അത് ആളുകള്‍ പറഞ്ഞുള്ള അനുഭവ കഥകളായിട്ടായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രചാരം നേടിയ കാലത്ത് അത്തരം അനുഭവങ്ങള്‍ അപ്പോള്‍‌ തന്നെ വിഡിയോകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. 

എന്നാല്‍ എപ്പോള്‍ എടുത്ത വീഡിയോ ആണെന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ വീഡിയോയില്‍ പറയുന്നില്ല. ' ഈ അളിയന് എന്ത് സംഭവിച്ചു!!!' എന്ന കുറിപ്പോടെ @HasnaZarooriHai എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയില്‍ നിന്നിരുന്ന വരന്‍റെ പാന്‍റ് താഴേയ്ക്ക് അഴിഞ്ഞ് വീഴുന്നതിന് പിന്നാലെ ഇയാള്‍ വിവാഹവേദിയില്‍ നിന്നും പുറത്ത് കടക്കുന്നത് വീഡിയോയില്‍ കാണാം. 

Scroll to load tweet…

5000 വര്‍ഷം പഴക്കമുള്ള മരം, 'ഗ്രേറ്റ് ഗ്രാൻഡ് ഫാദർ', ഭൂമിയുടെ കഥ പറയുമോ?

വരനും വധുവും പരസ്പരം മാലകള്‍ കൈമാറാന്‍ നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഫോണ്‍ കാമറ ഉപയോഗിക്കുന്നയാള്‍ വരന്‍റെ പാന്‍റ്സ് ഊരിപ്പോകുന്നത് കാണുകയും വിളിച്ച് പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇയാള്‍ വരന്‍റെ മുഴുവന്‍ ചിത്രവും ലഭിക്കുന്നതിനായി ഫോണ്‍ ക്യാമറ ചരിച്ച് പിടിക്കുന്നു. ഇതിനിടെ വധു വരന്‍റെ കഴുത്തില്‍ മാലയിടുകയും പിന്നാലെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മാല ചാര്‍ത്തുകയും ചെയ്യുന്നു. മാല ഇടുന്നതിനായി വരന്‍ അനങ്ങിയതിന് പിന്നാലെ പാന്‍റ്സ് താഴേക്ക് ഊര്‍ന്ന് ഇറങ്ങുന്നു. എന്നാല്‍ വരന്‍ ഇതേ കുറിച്ച് ബോധവാനായിരുന്നില്ല. തുടര്‍ന്ന് ആരൊക്കെയോ വിളിച്ച് പറയുമ്പോഴാണ് ഇയാള്‍ താഴേക്ക് നോക്കുന്നതും ഊരിപ്പോയ പാന്‍റ് വലിച്ച് കേറ്റിക്കൊണ്ട് വിവാഹ വേദി വിടുന്നതും. അപ്പോഴും ചിരി നിര്‍ത്താനാകാതെ വധു വിവാഹ വേദിയില്‍ പാടുപെടുകയായിരുന്നു. വീഡിയോ ഇതിനകം 36000 പേരാണ് കണ്ടത്. നിരവധി പേര്‍ കമന്‍റുമായെത്തി. 'ജീവിതത്തിൽ ഒരിക്കലുള്ള സംഭവം എന്നെന്നും ഓർമ്മയിൽ നിൽക്കും... നിമിഷങ്ങൾ ആസ്വദിക്കൂ.. ദൈവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് സന്തോഷവും ഒരുമയും നൽകി അനുഗ്രഹിക്കട്ടെ.' ഒരാള്‍ വീഡിയോയുടെ താഴെ കുറിച്ചു. 

വിമാനം പറക്കുന്നതിന് മുമ്പ് ടേപ്പ് ഒട്ടിക്കുന്ന ജീവനക്കാരന്‍; ഭയന്ന് യാത്രക്കാര്‍, ആശ്വസിപ്പിച്ച് നെറ്റിസണ്‍സ്