വെള്ളത്തിൽ നിന്നും തുമ്പിക്കൈ പുറത്തേക്കെടുക്കാൻ കഴിയാതെ ആനക്കുട്ടി വല്ലാതെ കഷ്ടപ്പെടുകയാണ്. കൂടാതെ അത് മുങ്ങി മുങ്ങിപ്പോയി. രണ്ട് ആനകൾ കുളത്തിലേക്ക് ഓടിയിറങ്ങുന്നതും മുങ്ങാതിരിക്കാൻ അവനെ മുറുകെ പിടിക്കുന്നതും കാണാം.

മൃ​ഗങ്ങൾ പരസ്പരം സഹായിക്കുകയും മനുഷ്യരോട് സ്നേഹം കാണിക്കുകയും ചെയ്യുന്ന നിരവധി വീഡിയോ വൈറലാവാറുണ്ട്. അതുപോലെ സഹാനുഭൂതിയുടേയും കരുണയുടേയും കാഴ്ചയാണ് ഈ വീഡിയോയിലും കാണാൻ കഴിയുക. അതിൽ ഒരു കുളത്തിൽ വീണു പോയ ആനക്കുട്ടിയെ രക്ഷിക്കാൻ രണ്ട് ആനകൾ നടത്തുന്ന ശ്രമങ്ങളാണ് കാണാൻ കഴിയുക. 

Gabriele Corno എന്ന യൂസറാണ് വീഡിയോ ശനിയാഴ്ച ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ സിയോൾ മൃഗശാലയിലാണ് സംഭവം നടന്നത്. വീഡിയോയിൽ, ആനക്കുട്ടിയും അമ്മയും കുളത്തിൽ നിന്ന് വെള്ളം കുടിക്കുകയാണ്. പെട്ടെന്ന് ആനക്കുട്ടി വെള്ളത്തിൽ വീഴുന്നു. അമ്മ ആന പരിഭ്രാന്തയാകുകയും വെള്ളത്തിൽ നിന്ന് അവനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോൾ ആനക്കുട്ടിയെ രക്ഷിക്കാൻ മുതിർന്ന മറ്റൊരു ആന കൂടി അങ്ങോട്ട് ഓടിയെത്തുന്നു.

വെള്ളത്തിൽ നിന്നും തുമ്പിക്കൈ പുറത്തേക്കെടുക്കാൻ കഴിയാതെ ആനക്കുട്ടി വല്ലാതെ കഷ്ടപ്പെടുകയാണ്. കൂടാതെ അത് മുങ്ങി മുങ്ങിപ്പോയി. രണ്ട് ആനകൾ കുളത്തിലേക്ക് ഓടിയിറങ്ങുന്നതും മുങ്ങാതിരിക്കാൻ അവനെ മുറുകെ പിടിക്കുന്നതും കാണാം. ശേഷം കുളത്തിന്റെ ആഴം കുറഞ്ഞ അറ്റത്തേക്ക് എത്താൻ അവനെ സഹായിക്കുകയാണ് രണ്ട് ആനകളും ചേർന്ന്. അവരുടെ പെട്ടെന്നുള്ള പ്രവൃത്തി കാരണം ആനക്കുട്ടി മുങ്ങിപ്പോവാതെ രക്ഷപ്പെടുന്നു. ശേഷം മൂന്ന് ആനകളും ചേർന്ന് കരയിലേക്ക് നടന്നു പോകുന്നതും വീഡിയോയിൽ കാണാം. 

വളരെ പെട്ടെന്ന് നിരവധി പേരാണ് വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് ലൈക്കും കമന്റും ഇട്ടു. ഏറെപ്പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മൃ​ഗങ്ങളും നമ്മെ പോലെ തന്നെയാണ് അത്തരം അവസരങ്ങളിൽ പെരുമാറുക എന്ന് കമന്റ് ചെയ്തവരും ഉണ്ട്. 

വീഡിയോ കാണാം: 

Scroll to load tweet…