നിരവധിപ്പേര്‍ വീഡിയോയ്ക്ക് രസകരമായ കമന്‍റുകള്‍ നല്‍കി. പലരും അത് വീഴാതെ പിടിച്ചത് അത്ഭുതം തന്നെ എന്ന് എഴുതി. 

പലതരത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ സാമൂഹികമാധ്യമ(Social media)ങ്ങളില്‍ വൈറലാ(Viral)വാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ഒരു കോഴി മുട്ടയിടുന്ന വീഡിയോ ആണ്. ഒരു കോഴി(Chicken) മുട്ട ഇടുന്ന വീഡിയോയില്‍ എന്തിത്ര വൈറലാവാന്‍ എന്നാണോ? കോഴി മുട്ട ഇടുന്നത് ഒരു കാറിന്‍റെ ബോണറ്റില്‍ നിന്നാണ്. 

ഹവായിയിൽ നിന്നുള്ളതാണ് ഈ രസകരമായ വീഡിയോ. സേവ്യര്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇയാളുടെ കണ്ണിന് മുന്നില്‍ വച്ചാണ് കോഴി മുട്ട ഇടുന്നത്. വീഡിയോയിൽ, ഒരു കോഴി കാർ ബോണറ്റിൽ കയറുകയും അവിടെ മുട്ടയിടുകയും ചെയ്യുന്നു. മുട്ട കാറിൽ നിന്ന് താഴേക്ക് ഉരുണ്ട് വീഴാന്‍ പോകുന്നു. പക്ഷേ, അയാള്‍ അത് കൈകൊണ്ട് പിടിച്ച് പൊട്ടാതെ നോക്കുന്നുണ്ട്. 

വീഡിയോയിലെ വാചകം ഇങ്ങനെയായിരുന്നു, "നിങ്ങൾ ഹവായിയിലാണ്, ഒരു കോഴി നിങ്ങളുടെ കാറിന്റെ മുകളിൽ കയറാൻ തീരുമാനിക്കുകയും അവിടെ മുട്ടയിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഭാഗ്യവശാൽ നിങ്ങൾ അതിന്റെ കുഞ്ഞിനെ വീഴാതെ രക്ഷിക്കുന്നു." വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പില്‍, "ഞങ്ങൾക്ക് ഇത് ക്യാമറയിൽ പതിഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല" എന്നും പറയുന്നുണ്ട്. 

നിരവധിപ്പേര്‍ വീഡിയോയ്ക്ക് രസകരമായ കമന്‍റുകള്‍ നല്‍കി. പക്ഷികള്‍ കാറില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിനേക്കാള്‍ നല്ലത് എന്നാണ് ഒരാള്‍ എഴുതിയത്. പലരും അത് വീഴാതെ പിടിച്ചത് അത്ഭുതം തന്നെ എന്ന് എഴുതി. 

ഏതായാലും വീഡിയോ വളരേവേഗമാണ് വൈറലായത്. 

View post on Instagram