Asianet News MalayalamAsianet News Malayalam

പാണ്ടയെ കിട്ടിയില്ല, ചൗ ചൗസ് നായ്ക്കളെ പെയിന്‍റടിച്ച് പ്രദർശിപ്പിച്ച് ചൈനീസ് മൃഗശാല; രൂക്ഷവിമർശനം


ആദ്യമായല്ല, ഇത്തരമൊരു തട്ടിപ്പ് ചൈനീസ് മൃഗശാലാ അധികൃതര്‍ നടത്തുന്നത്. ജിയാങ്സു പ്രവിശ്യയിലെ തായ്ഷോ മൃഗശാലയിലും ഇത്തരത്തില്‍ ചൗ ചൗവു നായകളെ ചായം പൂശി പാണ്ടകളാക്കി രംഗത്തിറക്കിയിരുന്നു. 

China zoo paints and displays chow chows dogs like pandas
Author
First Published Sep 20, 2024, 7:30 PM IST | Last Updated Sep 20, 2024, 7:30 PM IST


ലോകത്തിലെ ഏറ്റവും മനോഹമായ മൃഗങ്ങളിലൊന്നാണ് പാണ്ടകള്‍. അവയുടെ കളികള്‍ കണ്ടിരിക്കാന്‍ തന്നെ ഏറെ രസകരമാണ്. പാണ്ടകള്‍ക്ക് മാത്രമായി ചൈനയില്‍ ചില സംരക്ഷണ പദ്ധതികളുമുണ്ട്. എന്നാല്‍, ചൈനയിലെ ഷാൻവെയ് മൃഗശാലക്കാര്‍ക്ക് തങ്ങളുടെ മൃഗശാലയിലേക്ക് പാണ്ടകളെ കിട്ടിയില്ല. പിന്നെയൊന്നും നോക്കിയില്ല. ചൗ ചൗസ് നായ്ക്കളെ പാണ്ടകളെ പോലെ പെയിന്‍റടിച്ച് മൃഗശാലയില്‍ സന്ദർശകര്‍ക്കായി ഒരുക്കി. എന്നാല്‍ മൃഗശാലയിലെത്തിയ സന്ദര്‍ശകര്‍ക്ക് നേരെ നോക്കി പാണ്ടകള്‍ കുരച്ചപ്പോള്‍ സന്ദര്‍ശകര്‍ പ്രകോപിതരായി. മൃഗശാലക്കാരുടെ വഞ്ചനയ്ക്കെതിരെ സന്ദര്‍ശകർ പരാതി നല്‍കിയപ്പോള്‍ കിട്ടിയത് എട്ടിന്‍റെ പണി. 

സന്ദർശകരെത്തിയപ്പോള്‍ സുന്ദരമായ പാണ്ടകള്‍ക്ക് പകരം നാല് കാലില്‍ നടക്കുന്ന നാവ് പുറത്തേക്കിട്ട വ്യത്യസ്തമായ ഒരിനത്തെയാണ് കണ്ടത്. മാത്രമല്ല, ഇവ സന്ദര്‍ശകരെ നോക്കി കുരയ്ക്കുകയും ചെയ്തു. ചോദിച്ചപ്പോള്‍ 'പാണ്ട നായ്ക്കളുടെ' സവിശേഷ ഇനമാണെന്നാണ് മൃഗശാല അവകാശപ്പെട്ടു. സുക്ഷ്മമായി നോക്കിയപ്പോഴാണ് വടക്കൻ ചൈനയിലെ ജനപ്രിയ സ്പിറ്റ്സ് ഇനമായ ചൗ ചൗവു നായകളെ പെയിന്‍റടിച്ച് നിര്‍ത്തിയതാണെന്ന് വ്യക്തമായത്. സന്ദര്‍ശകര്‍ പകര്‍ത്തിയ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുരയ്ക്കുന്ന "പാണ്ടകളു''ടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ പ്രകോപിതരായ സന്ദർശകർ പണം തിരികെ ആവശ്യപ്പെട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വാര്‍ത്ത വിവാദമായതിന് പിന്നാലെ തങ്ങളുടെ പാണ്ടകള്‍ ചായം പൂശിയ ചൗ ചൗസ് നായകളാണെന്ന് സമ്മതിക്കേണ്ടി വന്നു. 

റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ല, പക്ഷേ, സീറ്റ് വേണം; യുവാവിന്‍റെ 'തര്‍ക്കം' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാഴ്സലുകൾ കുറയ്ക്കുക, അല്ലെങ്കിൽ പേഴ്സണൽ സെക്യൂരിറ്റി ഗാർഡിനെ വെക്കുക; പുതിയ ഉത്തരവുമായി റെസിഡന്‍റ് അസോസിയേഷൻ

ആദ്യമായല്ല, ഇത്തരമൊരു തട്ടിപ്പ് ചൈനീസ് മൃഗശാലാ അധികൃതര്‍ നടത്തുന്നത്. ജിയാങ്സു പ്രവിശ്യയിലെ തായ്ഷോ മൃഗശാലയിലും ഇത്തരത്തില്‍ ചൗ ചൗവു നായകളെ ചായം പൂശി പാണ്ടകളാക്കി രംഗത്തിറക്കിയിരുന്നു. മറ്റൊരു ചൈനീസ് മൃഗശാല, യഥാര്‍ത്ഥ കരടിയെ കിട്ടാത്തതിനാല്‍ മനുഷ്യനെ കൊണ്ട് കരടി വേഷം കെട്ടിച്ച് മൃഗശാലയിലെ കൂട്ടില്‍ കിടത്തിയതും വിവാദമായിരുന്നു. ചൗ ചൗ നായ്ക്കൾക്ക് ചായം പൂശുന്നത് അവയുടെ ദുർബലമായ ചർമ്മത്തെയും കട്ടിയുള്ള രോമത്തെയും ബാധിക്കുകയും ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നും ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ ചിലരെഴുതിയിരുന്നു എന്നാല്‍, മനുഷ്യന് ചായം ഉപയോഗിക്കാമെങ്കില്‍ അത് നായകളിലും പരീക്ഷിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വാദിച്ചത്.  ചൗ ചൗസിനെ പലപ്പോഴും 'പുരാതന ചൈനയുടെ സർവ്വോദ്ദേശ്യ നായ' എന്ന് വിളിക്കുന്നുവെന്ന് അമേരിക്കൻ കെന്നൽ ക്ലബ് അവകാശപ്പെട്ടു. അവയ്ക്ക് സ്വാഭാവികമായും പാണ്ടയുടെ അടയാളങ്ങൾ ഇല്ലെങ്കിലും, ചുവപ്പ്, കറുപ്പ്, നീല, ക്രീം എന്നിങ്ങനെ വിവിധ നിറത്തിലുള്ള ഇവയുടെ രൂപം ഏറെ ആകര്‍ഷകമാണ്. 

ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios