Asianet News MalayalamAsianet News Malayalam

മൂർഖന്റെ പിറന്നാളാഘോഷിക്കുന്ന യുവാക്കൾ, മുന്നിൽ പത്തിവിടർത്തി പാമ്പ്

യുവാക്കളുടെ മുന്നിലായി പത്തി വിടർത്തി നിൽക്കുന്ന ഒരു മൂർഖനെയും കാണാം. അതിന്റെ യാതൊരു പേടിയും കൂടാതെ തൊട്ടടുത്ത് നിന്ന് സ്വന്തം സുഹൃത്തിനോ ബന്ധുവിനോ ഒക്കെ പിറന്നാൾ ആശംസിക്കുന്നത് പോലെയാണ് അവർ പാമ്പിനും പിറന്നാൾ ആശംസിക്കുന്നത്.

cobra birthday celebration video viral rlp
Author
First Published Oct 13, 2023, 8:09 PM IST

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് നാം വല്ല പാരലൽ ലോകത്തുമാണോ ജീവിക്കുന്നത് എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള അനേകം അനേകം വീഡിയോകൾ ഇന്ന് വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയും. ഒരു മൂർഖന് പിറന്നാൾ ആശംസിക്കുന്ന ഒരുകൂട്ടം യുവാക്കളാണ് വീഡിയോയിൽ. 

മനുഷ്യരുടെ പിറന്നാൾ ആഘോഷിക്കുന്ന അനേകം വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാലും ഒരു പാമ്പിന്റെ പിറന്നാൾ‌ ആഘോഷിക്കുന്ന വീഡിയോ നമുക്ക് അത്ര പരിചിതമായിരിക്കില്ല. ഏതായാലും ഇവിടെ അത് സംഭവിക്കുകയാണ്. ചുറ്റും കൂടി നിന്ന് യുവാക്കൾ പാമ്പിന് ഹാപ്പി ബർത്ത് ഡേ പറഞ്ഞു കൊണ്ട് കയ്യടിക്കുന്നതും കേൾക്കാം. 'ഹാപ്പി ബർത്ത് ഡേ ടൂ യൂ, ഹാപ്പി ബർത്ത് ഡേ ടൂ യൂ, ഹാപ്പി ബർത്ത് ഡേ ഡിയർ ന​ഗ്​ഗു ഭാ' എന്നാണ് യുവാക്കൾ പാടുന്നത്.

യുവാക്കളുടെ മുന്നിലായി പത്തി വിടർത്തി നിൽക്കുന്ന ഒരു മൂർഖനെയും കാണാം. അതിന്റെ യാതൊരു പേടിയും കൂടാതെ തൊട്ടടുത്ത് നിന്ന് സ്വന്തം സുഹൃത്തിനോ ബന്ധുവിനോ ഒക്കെ പിറന്നാൾ ആശംസിക്കുന്നത് പോലെയാണ് അവർ പാമ്പിനും പിറന്നാൾ ആശംസിക്കുന്നത്. വളരെ സീരിയസായി തന്നെയാണ് അവർ പാമ്പിന്റെ പിറന്നാൾ ആഘോഷിക്കുന്നത് എന്ന തോന്നലാണ് വീഡിയോ കാണുന്നവരിലുണ്ടാവുക. 

Reasons why women live longer than men.
byu/LimpCoco infunnyIndia

അതിലും രസകരമാണ് വീഡിയോ ഷെയർ ചെയ്തയാൾ അതിന് നൽകിയ കാപ്ഷൻ. 'സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ‌ കാലം ജീവിക്കുന്നതിന്റെ കാരണങ്ങൾ' എന്നാണ് കാപ്ഷൻ. ഏതായാലും വളരെ എളുപ്പം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയത്. ഒരാൾ പറഞ്ഞത്, കേക്ക് മുറിക്കാൻ മറന്നു പോവല്ലേ എന്നാണ്. 

വായിക്കാം: ഒരേയൊരു യാത്രക്കാരനോ യാത്രക്കാരിക്കോ വേണ്ടി മാത്രം നമ്മുടെ ട്രെയിൻ ഓടുമോ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios