ഏതായാലും അവിടെ സംഭവസമയത്തുണ്ടായിരുന്നവര്‍ പറയുന്നത് ഒരുവിധത്തിലാണ് സിംഹം രക്ഷപ്പെട്ടുപോയത് എന്നാണ്. 

സംഗതി സിംഹം(Lion) കാട്ടിലെ രാജാവാണ് എന്നൊക്കെ പറയും. എന്നാല്‍, വെള്ളത്തിലിറങ്ങിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ രാജാവിന് വരെ ഒന്നും ചെയ്യാനായില്ല എന്ന് വരും. അത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇതില്‍, ഒരു മുതല(Crocodile) സിംഹത്തെ ആക്രമിക്കുന്നതാണ് കാണിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണൽ പാര്‍ക്കിലാണ്(Kruger National Park) സംഭവം. സാബി നദി മുറിച്ചു കടക്കാനിറങ്ങിയ സിംഹത്തെയാണ് മുതല അക്രമിച്ചത്. മാത്രമല്ല, മുതല സിംഹത്തെ കടിച്ചുവലിച്ച് വെള്ളത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കുന്നതും കാണാം. 

ചെറിയൊരു ആണ്‍സിംഹമാണ് വീഡിയോയില്‍. മുതല ഒളിച്ചിരിക്കുന്നു എന്ന് അറിയാതെയാണ് സിംഹം നദിയിലേക്ക് ഇറങ്ങുന്നത്. എന്നാല്‍, സിംഹം നദിയിലേക്കിറങ്ങിയതോടെ മുതലയും പിന്നാലെയെത്തി അതിനെ പിന്തുടര്‍ന്ന് തുടങ്ങി. വൈകാതെ മുതല സിംഹത്തിന് നേരെ ചാടിവീണു. കണ്ടുനിന്നിരുന്നവര്‍ പല ശബ്ദങ്ങളുമുണ്ടാക്കി സിംഹത്തിന് അപായസൂചനകള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും സിംഹം അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒടുവില്‍, ഒരുവിധത്തില്‍ സിംഹം രക്ഷപ്പെട്ട് പോവുകയാണ്. 

നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ 18 -കാരനായ നദാവ് എസെന്‍ഡ്രൈവറാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഏതായാലും അവിടെ സംഭവസമയത്തുണ്ടായിരുന്നവര്‍ പറയുന്നത് ഒരുവിധത്തിലാണ് സിംഹം രക്ഷപ്പെട്ടുപോയത് എന്നാണ്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. 

YouTube video player