Asianet News MalayalamAsianet News Malayalam

ജീവന്മരണപ്പോരാട്ടം; പുഴയിലൂടെ കുതിച്ചുപാഞ്ഞ് മാൻ, മുതലയുടെ പിടിയിൽ നിന്നും രക്ഷപ്പെടുമോ?

വീഡിയോയിൽ ഒരു ജലാശയത്തിലൂടെ കുതിച്ചു പായുന്ന ഒരു മാനിനെയാണ് കാണാൻ സാധിക്കുന്നത്. അതിന്റെ തൊട്ടുപിന്നാലെ തന്നെ ഒരു മുതല അതിനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്.

crocodile chasing deer in the river viral video rlp
Author
First Published Dec 4, 2023, 10:29 PM IST

മരണം മുന്നിൽ കാണുമ്പോഴാണ് ഏത് ജീവിക്കായാലും തന്റെ ജീവൻ എത്ര പ്രധാനപ്പെട്ടതാണ് എന്ന് മനസിലാവുന്നത്. ജീവൻ രക്ഷിക്കാൻ വേണ്ടി ഏതറ്റം വരേയും നാം ശ്രമിക്കും, പ്രത്യേകിച്ച് സഹായത്തിന് മറ്റാരുമില്ലെങ്കിൽ. മനുഷ്യർ മാത്രമല്ല, ജീവന്മരണപ്പോരാട്ടത്തിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതുമായ അനേകം മൃ​ഗങ്ങളുമുണ്ട്. അവയുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. 

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ കാണുന്നത് ഒരു മാനിനേയും ഒരു മുതലയേയും ആണ്. മുതലയയുടെ വായിൽ അകപ്പെടാതെ രക്ഷപ്പെടാൻ ശ്രമിക്കുന്ന മാനിന്റെ പരിശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് Figen എന്ന യൂസറാണ്. 

വീഡിയോയിൽ ഒരു ജലാശയത്തിലൂടെ കുതിച്ചു പായുന്ന ഒരു മാനിനെയാണ് കാണാൻ സാധിക്കുന്നത്. അതിന്റെ തൊട്ടുപിന്നാലെ തന്നെ ഒരു മുതല അതിനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ തളരാതെ മാൻ മുന്നോട്ട് നീങ്ങുകയാണ്. എന്നാൽ, മുതലയും വിടാനുള്ള ഭാവമില്ല. ഇടയ്ക്ക് മാൻ തളർന്നുപോയി എന്ന് തോന്നും പോലെ പതുക്കെ നീങ്ങുന്നതും കാണാം. അതേസമയം മുതല പിന്നാലെയെത്തി മാനിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. ആ സമയത്ത് മാൻ നൊടിയിട നേരം കൊണ്ട് അവിടെ നിന്നും കുതിച്ച് പായുന്നത് കാണാം. 

 

അവിടെ നിന്നും രക്ഷപ്പെട്ട മാൻ കരയിലേക്ക് പാഞ്ഞു ചെല്ലുന്നിടത്താണ് വീഡിയോ തീരുന്നത്. ഒരു നിമിഷം മാൻ മുതലയുടെ പിടിയിൽ പെടുമോ എന്ന് വീഡിയോ കാണുമ്പോൾ നമ്മളും പേടിക്കും. പക്ഷേ, മാൻ രക്ഷപ്പെടുന്നുണ്ട്. 'ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്' എന്ന് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

വായിക്കാം: മരംകോച്ചുന്ന തണുപ്പിൽ കുഞ്ഞുങ്ങളെ തനിച്ച് പുറത്ത് കിടത്തിയുറക്കുന്ന രാജ്യങ്ങൾ, കാരണം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios