Asianet News MalayalamAsianet News Malayalam

നാഗ്പൂരിലെ ഗണപതിക്ക് ഭക്തർ സമർപ്പിച്ചത് 11,001 കിലോ തൂക്കമുള്ള ലഡു; വൈറല്‍ വീഡിയോ !

വലുപ്പം കൊണ്ട് മാത്രമല്ല ഈ ലഡു ശ്രദ്ധ ആകർഷിച്ചത്, മറിച്ച് കിലോ കണക്കിന് ഡ്രൈ ഫ്രൂട്ട്സുകളും 24 ക്യാരറ്റ് സ്വർണത്തിൽ തീർത്ത വിവിധ അലങ്കാര പണികളും ഈ ലഡുവിൽ ഉൾപ്പെടുത്തിയിരുന്നു.
 

Devotees offered 1101 kg Ladu to Ganesha in Nagpur bkg
Author
First Published Sep 28, 2023, 4:39 PM IST

ണേശ ഭഗവാന്‍റെ ജനനം ആഘോഷിക്കുന്ന ഹിന്ദു ഉത്സവമായ ഗണേശ ചതുർത്ഥി വിപുലമായ ആഘോഷങ്ങൾക്കൊപ്പം മധുര പലഹാരങ്ങൾ കൊണ്ടും സമൃദ്ധമാണ്. ആഘോഷങ്ങളുടെ ഭാഗമായി ഗണപതിയ്ക്ക് പ്രധാനമായും ഭക്തർ സമർപ്പിക്കുന്നത് മധുരപലഹാരങ്ങളാണ്. ഇതിൽ തന്നെ ലഡുവാണ് മുൻപന്തിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. 1,101 കിലോഗ്രാം തൂക്കമുള്ള ലഡുവാണ് നാഗ്പൂരിലെ പ്രസിദ്ധമായ ഗണേഷ് തേകാടി ക്ഷേത്രത്തിൽ ഭക്തർ ഗണപതിയ്ക്കായി സമർപ്പിച്ചത്. വലുപ്പം കൊണ്ട് മാത്രമല്ല ഈ ലഡു ശ്രദ്ധ ആകർഷിച്ചത്, മറിച്ച് കിലോ കണക്കിന് ഡ്രൈ ഫ്രൂട്ട്സുകളും 24 ക്യാരറ്റ് സ്വർണത്തിൽ തീർത്ത വിവിധ അലങ്കാര പണികളും ഈ ലഡുവിൽ ഉൾപ്പെടുത്തിയിരുന്നു.

വളർത്ത് നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയോട് നിർബന്ധിത വിരമിക്കൽ എടുക്കാൻ സർക്കാർ !

ഭക്ഷണത്തെ ചൊല്ലി തർക്കം; റസ്റ്റോറന്‍റ് ജീവനക്കാരൻ മൂന്നംഗ കുടുംബത്തിന് നേരെ വെടിയുതിർത്തു

നാഗ്പൂരിൽ നിന്നുള്ള ദോയാഷ് പത്രാബെ എന്ന ഡിജിറ്റൽ ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ലഡുവിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അഞ്ചടി വലിപ്പമാണ് ഈ ലഡുവിനുള്ളത്. ഗണപതി ഭഗവാന്‍റെ മഹത്തായ വഴിപാട് എന്ന നിലയിലാണ് ഈ ഭീമാകാരമായ മധുരപലഹാരം ഭക്തർ സമർപ്പിച്ചത്.  22 പേരെടങ്ങുന്ന ഒരു വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ഈ ലഡു നിർമ്മിച്ചത്. ഇത് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച ചേരുവകളിൽ 24 കാരറ്റ് സ്വർണ്ണ പണികളും, 320 കിലോഗ്രാം ചണബെസൻ, 320 കിലോഗ്രാം  നെയ്യ്, 400 കിലോഗ്രാം പഞ്ചസാര, 61 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്‌സ്, ഗുലാബ് ജൽ എന്നിവയും ഉൾപ്പെടുന്നു. ഒരുപക്ഷേ ലോകത്ത് ആദ്യമായിരിക്കാം ഇത്രയും വലുപ്പത്തിൽ ഒരു ലഡു നിർമ്മിക്കപ്പെടുന്നത്. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഗണപതിക്ക് ലഡ്ഡുവിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇതുകൊണ്ടാണ് ഗണേശ ചതുർത്ഥി സമയത്ത് ഭക്തർക്കും ഈ മധുര പലഹാരം ഇത്രയേറെ പ്രിയപ്പെട്ടതായി മാറുന്നതും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios