Asianet News MalayalamAsianet News Malayalam

ഫോൺ നോക്കി വാഹനമോടിച്ച് ഡ്രൈവർ, ലോറി കുറ്റിക്കാട്ടിൽ, റോഡിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ആ സമയത്ത് റോഡിരികില്‍ ഒരു കുടുംബം നിൽക്കുന്നത് കാണാം. ലോറിക്ക് മുകളിലുള്ള ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും ലോറി പെട്ടെന്ന് റോഡരികിലേക്ക് പോകുന്നതുമാണ് പിന്നെ കാണുന്നത്.

driver searching podcast on phone then this is happened
Author
First Published Sep 3, 2024, 10:20 PM IST | Last Updated Sep 3, 2024, 10:20 PM IST

അശ്രദ്ധമായ ഡ്രൈവിം​ഗ് വലിയ അപകടത്തിലേക്ക് എത്തിച്ചേർന്നേക്കാം. അത് ലോകത്തെവിടെയായാലും അങ്ങനെ തന്നെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ നോക്കുക, ഫോണിൽ‌ സംസാരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. അതിലൂടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെ ഒരു ​ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വാഹനത്തിന്റെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ലോറിയാണ് അപകടത്തിൽ പെടുന്നത്. വെയിൽസിലെ ഗ്വിനെഡിലെ ടാൽ-വൈ-ബോണ്ടിൽ വച്ചാണ് ലോറി അപകടത്തിൽ പെട്ടത്. അപകടത്തിലാവുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ ഫോണിൽ പോഡ്‍കാസ്റ്റ് തിരയുന്നത് വീഡിയോയിൽ കാണാം. 44 -കാരനായ റെയ്മണ്ട് കാറ്ററാൽ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹം ഒരു കൈകൊണ്ട് ലോറി നിയന്ത്രിക്കുകയും മറുകൈ കൊണ്ട് ഫോണിലൂടെ സ്ക്രോൾ ചെയ്യുന്നതും കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Daily Mail (@dailymail)

ആ സമയത്ത് റോഡിരികില്‍ ഒരു കുടുംബം നിൽക്കുന്നത് കാണാം. ലോറിക്ക് മുകളിലുള്ള ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും ലോറി പെട്ടെന്ന് റോഡരികിലേക്ക് പോകുന്നതുമാണ് പിന്നെ കാണുന്നത്. ആ സമയത്ത് കുടുംബം മാറുകയും ലോറി കുറ്റിക്കാട്ടിലേക്ക് ഇടിച്ച് കയറുകയും ചെയ്യുന്നു. പിന്നാലെ, ഡ്രൈവർ തലയിൽ കൈവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്തോ ഭാ​ഗ്യത്തിനാൽ ആളുകളുടെ ജീവൻ അപകടത്തിലായില്ല എന്നേ പറയാൻ സാധിക്കൂ. 

ബിബിസി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, അപകടകരമായ ഡ്രൈവിംഗ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം കാറ്ററാൽ സമ്മതിച്ചു. ആഗസ്റ്റ് 30 -ന്, കേർനാർഫോൺ ക്രൗൺ കോടതി അദ്ദേഹത്തെ എട്ട് മാസത്തേക്ക് സസ്പെൻഡഡ് പ്രിസൺ സെന്റൻസിന് (തടവുശിക്ഷ പിന്നത്തേക്ക് മാറ്റൽ) വിധിച്ചു. ഒപ്പം, 150 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ചെയ്യണം, മൂന്ന് മാസത്തേക്ക് കർഫ്യൂ ഉണ്ട്, 12 മാസത്തേക്ക് ഡ്രൈവി​ഗിംനും അനുമതി ഇല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios