വീഡിയോയിൽ ആന പൈപ്പിൽ നിന്നും ദേഹത്തേക്ക് വെള്ളമൊഴിച്ച് നല്ലൊരു കുളി പാസാക്കുകയാണ്. തുമ്പിക്കൈ കൊണ്ടാണ് പൈപ്പ് പിടിച്ചിരിക്കുന്നത്.
ദിവസത്തിൽ ചില മണിക്കൂറുകളെങ്കിലും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യാത്തവരായി ആരും കാണില്ല. എത്രമാത്രം വീഡിയോയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത് അല്ലേ? അതിൽ തന്നെ ഏറ്റവും ആരാധകരുള്ള ഒന്നാണ് മൃഗങ്ങളുടെ വീഡിയോ. അതിപ്പോൾ പൂച്ചയായാലും ശരി ആനയായാലും ശരി വീഡിയോ ക്യൂട്ടോ ഫണ്ണിയോ ആണോ കാണാൻ ഇഷ്ടം പോലെ ആൾക്കാരുണ്ടാവും.
അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇത് ഒരു ആനയുടെ വീഡിയോ ആണ്. ഒരു പൈപ്പ് ഉപയോഗിച്ച് കുളിക്കുന്ന ആനയാണ് വീഡിയോയിൽ. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. സാധാരണയായി മൃഗങ്ങളുടെ അനേകം വീഡിയോ ഇതുപോലെ സുശാന്ത നന്ദ ഷെയർ ചെയ്യാറുമുണ്ട്.
വീഡിയോയിൽ ആന പൈപ്പിൽ നിന്നും ദേഹത്തേക്ക് വെള്ളമൊഴിച്ച് നല്ലൊരു കുളി പാസാക്കുകയാണ്. തുമ്പിക്കൈ കൊണ്ടാണ് പൈപ്പ് പിടിച്ചിരിക്കുന്നത്. വീഡിയോയുടെ പ്രത്യേകത ആന കുളിക്കുന്നത് ആരുടേയും സഹായമൊന്നും ഇല്ലാതെയാണ് എന്നതാണ്. അതായത്, എനിക്കൊരാളുടേം സഹായം വേണ്ട എന്ന ആറ്റിറ്റ്യൂഡാണ് ആനയ്ക്ക് എന്ന് തന്നെ.
ആനയുടെ നെറ്റിയിൽ തിലകം ചാർത്തിയിട്ടുണ്ട്. അതിനാൽ തന്നെ അത് വീട്ടിൽ വളർത്തുന്ന ആനയാണ് എന്ന് കണ്ടാൽ തന്നെ മനസിലാവും. ഇങ്ങനെ മൃഗങ്ങളെ തടവിൽ വയ്ക്കുന്നത് താൻ ഇഷ്ടപ്പെടുന്നില്ല, എന്നാലും ഈ ആനയുടെ ബുദ്ധി തന്നെ ആകർഷിച്ചു എന്ന് സുശാന്ത നന്ദ അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
ഏതായാലും സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് പ്രസ്തുത വീഡിയോ കണ്ടത്. പലരേയും വീഡിയോ ആകർഷിച്ചു. ഈ ആനയ്ക്ക് നല്ല ബുദ്ധിയുണ്ട് എന്നാണ് പലരും കമന്റ് ചെയ്തത്.
വീഡിയോ കാണാം:
