വീഡിയോയിൽ കാണുന്നത് ഒരു ആന നടന്നു വരുന്നതാണ്. നിലത്ത് ഒരു നായ കിടന്നുറങ്ങുന്നുണ്ട്. എന്നാൽ, ഈ ആനയാവട്ടെ നായയെ കണ്ടതുമില്ല. ആനയുടെ തുമ്പിക്കൈ നായയുടെ ദേഹത്ത് ചെന്ന് തൊടുമ്പോൾ നായ ഞെട്ടിയുണരുകയാണ്.

സോഷ്യൽ മീഡിയയിൽ ഒരുപാട് മൃ​ഗങ്ങളുടെ വീഡിയോ വൈറലായി മാറാറുണ്ട്. അതിൽ തന്നെ ആനകളുടെ അനേകം വീഡിയോ ഉണ്ടാവാറുണ്ട്. അതിൽ ചിലതൊക്കെ വളരെ അധികം മനോഹരമാണ്. ഇത്രയും വലിയ ജീവിയിൽ ഇത്രയും ക്യൂട്ട്നെസ്സ് എങ്ങനെ വന്നു എന്ന് നമ്മൾ ചിന്തിച്ച് പോകും. അതുപോലെ ഒരു വീഡിയോ തന്നെയാണ് ഇതും. വളരെ പെട്ടെന്നാണ് വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. 

inspired_by_animals എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പട്ടിയെ കണ്ട് പേടിച്ചുപോകുന്ന ആനയാണ് വീഡിയോയിൽ ഉള്ളത്. ഈ ആന ഒരു വളർത്തുമൃ​ഗമാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാവുന്നത്. ലന്ന എന്നാണ് ആനയുടെ പേര്. 9 വയസ്സാണ് ലന്നയ്ക്ക് പ്രായം എന്നും കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ കാണുന്നത് ഒരു ആന നടന്നു വരുന്നതാണ്. നിലത്ത് ഒരു നായ കിടന്നുറങ്ങുന്നുണ്ട്. എന്നാൽ, ഈ ആനയാവട്ടെ നായയെ കണ്ടതുമില്ല. ആനയുടെ തുമ്പിക്കൈ നായയുടെ ദേഹത്ത് ചെന്ന് തൊടുമ്പോൾ നായ ഞെട്ടിയുണരുകയാണ്. നായ എണീറ്റതോടെ ആന പേടിച്ച് അവിടെ നിന്നും പോകുന്നതാണ് പിന്നെ കാണുന്നത്. 

'ഞങ്ങളുടെ നായ വഴിയിൽ കിടക്കുന്നത് ശ്രദ്ധിക്കാതെ വന്നതാണ് ഞങ്ങളുടെ 9 വയസ്സുള്ള ലന്ന എന്ന ആന. ലന്ന ഞെട്ടിപ്പോയി. അവൾക്ക് നായ്ക്കളെ കുറച്ച് പേടിയാണ്. അതിനാൽ തന്നെ ഒരു ആലിം​ഗനത്തിന് വേണ്ടി അവൾ വേ​ഗം എന്റെ അടുത്തേക്ക് വന്നു' എന്നാണ് കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 

View post on Instagram

നിരവധിപ്പേരാണ് വളരെ ക്യൂട്ടായിട്ടുള്ള ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ വീഡിയോ ശരിക്കും ക്യൂട്ടാണ് എന്നും എത്രമാത്രം സോഫ്റ്റായിട്ടുള്ള മൃ​ഗമാണ് ഈ ആന എന്നും പലരും കമന്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം