തമിഴ് നാട്ടിലെ നീല​ഗിരിയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിപ്പേരാണ് ഷെയർ ചെയ്ത സമയം മുതൽ വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 

കാടിന്റെ ഏറ്റവും അകത്ത് നിന്ന് മുതൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുവരെ പ്ലാസ്റ്റിക് കണ്ടെത്തുകയാണ്. പ്ലാസ്റ്റിക് മലിനീകരണം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ്. അത്തരത്തിലുള്ള ഭീകരത കാണിക്കുന്ന ഒരു വീഡിയോ ആണ് ഇത്. 

വിശന്നിരിക്കുന്ന ഒരു ആന തുമ്പിക്കൈ കൊണ്ട് ഒരു പ്ലാസ്റ്റിക് എടുക്കുകയും അത് തിന്നാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയുടെ തുടക്കത്തിൽ ആന ഒരു കഷ്ണം പ്ലാസ്റ്റിക് നിലത്ത് നിന്നും എടുക്കുന്നത് കാണാം. പിന്നീട് അത് കഴിക്കാനെന്നോണം വായിലേക്ക് ഇടുകയാണ്. 

Scroll to load tweet…

ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. "ഇത്രയും ഭീമാകാരമായ ഒരു മൃഗത്തിന് പോലും പ്ലാസ്റ്റിക് അപകടകരമാണ്. ഇതിന് ദഹനനാളത്തെ തടസപ്പെടുത്താൻ കഴിയും" എന്ന് അദ്ദേഹം അടിക്കുറിപ്പിൽ എഴുതി. ഒപ്പം തന്നെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ സുരക്ഷിതമായി നീക്കംചെയ്യുന്നതിന് എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അടിക്കുറിപ്പിൽ സൂചിപ്പിച്ചു. 

തമിഴ് നാട്ടിലെ നീല​ഗിരിയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിപ്പേരാണ് ഷെയർ ചെയ്ത സമയം മുതൽ വീഡിയോ കണ്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 

പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങൾ ഏറെക്കാലമായി നാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യരെ മാത്രമല്ല, പക്ഷികളെയും മൃ​ഗങ്ങളെയും തുടങ്ങി ഭൂമിയിലെ സകലതിനേയും പ്ലാസ്റ്റിക് ദോഷകരമായി ബാധിക്കുന്നുണ്ട്. പലയിടത്തും ഒറ്റത്തവണ ഉപയോ​ഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. എങ്കിലും കടലിൽ നിന്നു മുതൽ കാട്ടിൽ നിന്നു വരെ വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കണ്ടെടുക്കുന്നത്.