വീഡിയോ നിരവധിപ്പേർ കണ്ടു. എന്നിരുന്നാലും പാമ്പുകൾ അങ്ങേയറ്റം അപകടകാരികളായ ജീവികളാണ്. എപ്പോഴാണ് അവ പ്രകോപിതരാകുന്നത് എന്ന് പറയുക സാധ്യമല്ല.

അങ്ങേയറ്റം അപകടകാരിയായ ജീവികളാണ് പാമ്പുകൾ. എന്നിരുന്നാലും ഒരുതരത്തിലുള്ള പേടിയും കൂടാതെ പാമ്പുകളോട് ഇടപഴകുന്നവരെയും റെസ്ക്യൂ ചെയ്യുന്നവരേയും ഒക്കെ നമുക്ക് കാണാം. അങ്ങനെയുള്ള അനേകം വീഡിയോകളാണ് ദിനംപ്രതി എന്നോണം സോഷ്യൽ മീഡിയയിൽ വൈറലാവാറ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇതും. 

ഒരു അച്ഛനും മകനും ചേർന്ന് ഒരു പെരുമ്പാമ്പിനെ റെസ്ക്യൂ ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ അറിയപ്പെടുന്ന അനിമൽ-സ്നേക്ക് റെസ്ക്യൂവറാണ് സുധീന്ദ്ര ഐത്തൽ. സുധീന്ദ്രയും മകനുമാണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഉള്ളത്. ഒരു ഭീമൻ പെരുമ്പാമ്പിനെയാണ് ഇരുവരും ചേർന്ന് പിടിക്കുന്നത്. 

ആൾത്താമസമുള്ള ഒരിടത്താണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സുധീന്ദ്ര. എന്നാൽ, ഭീമൻ പാമ്പായിരുന്നതിനാൽ തന്നെ അയാൾക്ക് ഒറ്റയ്ക്ക് അതിനെ കൈകാര്യം ചെയ്യുക എന്നത് അൽപം പാടായിരുന്നു. ആ സമയത്താണ് 12 വയസുള്ള മകനും സുധീന്ദ്രയുടെ സഹായത്തിനെത്തിയത് എന്ന് പറയുന്നു. അങ്ങനെ സുധീന്ദ്രയും മകൻ ധീരജും ചേർന്ന് ഒടുവിൽ അതിനെ ഒരു ബാ​ഗിനുള്ളിലാക്കി. 

Scroll to load tweet…

എക്സിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് Dr Durgaprasad Hegde -യാണ്. വീഡിയോയിൽ ആദ്യം സുധീന്ദ്ര പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് കാണാം. ഒരു പൊന്തക്കാട്ടിലാണ് പാമ്പുള്ളത്. അതിനാൽ തന്നെ തനിച്ച് അതിനെ പുറത്തേക്ക് കൊണ്ടുവരിക എന്നത് പ്രയാസകരം തന്നെയായിരുന്നു. പിന്നാലെയാണ് മകൻ അയാളെ സഹായിക്കാനെത്തുന്നത്. 

വീഡിയോ നിരവധിപ്പേർ കണ്ടു. എന്നിരുന്നാലും പാമ്പുകൾ അങ്ങേയറ്റം അപകടകാരികളായ ജീവികളാണ്. എപ്പോഴാണ് അവ പ്രകോപിതരാകുന്നത് എന്ന് പറയുക സാധ്യമല്ല. അതിനാൽ തന്നെ ഒരു കുട്ടി അതിനെ കൈകാര്യം ചെയ്യുക എന്നത് അങ്ങേയറ്റം അപകടകരമാണ്. ആരാണെങ്കിലും പാമ്പിനെ പിടികൂടുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകളെടുക്കുകയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യണം. 

വായിക്കാം: വിമാനയാത്രയിൽ ബാ​ഗിൽ ചിക്കൻ സാൻഡ്‍വിച്ചുള്ളത് പറയാൻ മറന്നു, 77 -കാരിക്ക് പിഴ രണ്ടുലക്ഷം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം