ആദ്യമായി വിമാനത്തില്‍ കയറിയ അമ്മായിഅച്ഛന്‍. പേടിയാണ് എന്ന് മരുമകള്‍. ഇതുപോലെ ഒരു മരുമകളെ കിട്ടിയ കുടുംബം ഭാഗ്യമുള്ള കുടുംബം എന്ന് നെറ്റിസണ്‍സ്. വൈറലായ വീഡിയോ കാണാം.
ആരുടേയും മനസ് നിറയ്ക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് ഹർഷിത എന്ന യുവതി. ആദ്യമായി വിമാനത്തിൽ കയറുന്ന തന്റെ അമ്മായിഅച്ഛന്റെ പ്രതികരണമാണ് ഹർഷിത തന്റെ വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യമായി വിമാനത്തിൽ കയറുന്ന ആളുകളിൽ ഉണ്ടായേക്കാവുന്ന സംശയങ്ങളിൽ പലതും ഹർഷിതയുടെ അമ്മായിഅച്ഛനും ഉണ്ട്. ആ ചോദ്യങ്ങളോടെയാണ് അദ്ദേഹം വിമാനത്തിൽ കയറുന്നത്. വിമാനം താഴെ വീഴുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നതായി കാണാം. ഹർഷിത ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേരുടെ ശ്രദ്ധ പിടിച്ചുപറ്റി.
തന്റെ അമ്മായിഅച്ഛൻ ഒരു വിമാനത്തിൽ കയറുന്നത് ഇത് ആദ്യമായിട്ടാണ് എന്നും ഹർഷിത തന്നെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ ഉത്കണ്ഠ കുറഞ്ഞില്ല എന്നും വീഡിയോയിൽ നിന്നും മനസിലാകും. വിമാനത്തിന് കുഴപ്പമൊന്നും സംഭവിക്കില്ലല്ലോ എന്നും പറന്നുയർന്നുകഴിഞ്ഞാൽ അത് ആകാശത്ത് തന്നെ നിൽക്കില്ലേ എന്നും അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നും ഹർഷിത പറയുന്നു.
അമ്മായിഅച്ഛൻ ആരോഗ്യകരവും ആക്ടീവായതുമായ ജീവിതമാണ് നയിച്ചിരുന്നത് എന്ന് ഹർഷിത പറയുന്നു. അദ്ദേഹം ഹോക്കി കളിക്കുമായിരുന്നു, ചെറുപ്പത്തിൽ അടികൂടുമായിരുന്നു, ധൈര്യം ആവശ്യമുള്ള സാഹസികതകൾ ഒരുപാട് ചെയ്തിരുന്ന ആളാണ് എന്നും ഹർഷിത പറഞ്ഞു. എന്നാൽ, ഇങ്ങനെയൊക്കെ ഉള്ള ആളായിരുന്നു എങ്കിലും വിമാനത്തിൽ കയറുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് പേടിയുണ്ടാക്കുന്ന സംഗതി തന്നെ ആയിരുന്നു. എന്തായാലും അനേകം പേരാണ് ഹർഷിത ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. പലരും ഹർഷിതയെ പോലെ ഒരു മരുമകളെ കിട്ടിയ കുടുംബം ഭാഗ്യമുള്ള കുടുംബമാണ് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് ചിലർ തങ്ങളുടെ മാതാപിതാക്കൾ ആദ്യമായി വിമാനത്തിൽ കയറിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.


