കുട്ടി ഫോണിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ അച്ഛൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവൻ അത് കൊടുക്കുന്നില്ല.

കുട്ടികളിലെ ഫോൺ ഉപയോഗം കൂടി എന്ന് നാം എപ്പോഴും പരാതി പറയാറുണ്ട്. എന്നാൽ, മുതിർന്നവരിലെ ഫോൺ ഉപയോഗമോ? കുട്ടികൾ കാണുമ്പോഴെല്ലാം നാം ഫോണിൽ മുഴുകിയിരിക്കുക ആയിരിക്കും. അപ്പോൾ പിന്നെ നമ്മളെ കണ്ട് അവരും അത് തന്നെ ചെയ്യും അല്ലെ? കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയല്ല വേണ്ടത്, അവർ നമ്മെ കണ്ടാണ് പഠിക്കുന്നത് എന്ന് നാം എപ്പോഴും പറയാറുണ്ട്. അതിന് ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ. 

നിരവധി വീഡിയോകൾ ഓരോ ദിവസവും ഓരോ കാരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇതും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ്. ഒരു കുട്ടിയേയും അവന്റെ മാതാപിതാക്കളെയും ആണ് വീഡിയോയിൽ കാണുന്നത്. 

കുട്ടി ഫോണിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ അച്ഛൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവൻ അത് കൊടുക്കുന്നില്ല. അപ്പോൾ അമ്മ അവന്റെ അടുത്ത് വന്നിരിക്കുന്നു. പിന്നീട് അവന്റെ ടെക്സ്റ്റ്‌ പുസ്തകം എടുത്തു വായിക്കുന്നു. പിന്നാലെ അച്ഛനും വരുന്നു. അച്ഛനും അത് തന്നെ ആവർത്തിക്കുന്നു. 

ഇത് കാണുന്ന കുട്ടിയും അത് തന്നെ ആവർത്തിക്കുകയാണ്. അവനും പുസ്തകം വായിച്ചു തുടങ്ങുന്നു. മൊബൈൽ ഫോൺ താഴെ വയ്ക്കുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

View post on Instagram

ഇത് നല്ല ഐഡിയ ആണ് എന്നായിരുന്നു ചിലർ കുറിച്ചത്. ഇത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് എന്ന് പറഞ്ഞവരും നിരവധിയാണ്. ഈ ഐഡിയ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവരും ഒരുപാടുണ്ട്.

'വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി'; യുവതിയോട് യാത്ര പറയാനെത്തിയത് ആരെന്ന് കണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം