'ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്സ് കവർ' എന്ന് പറയാറുണ്ട്. അതായത് ഒരു പുസ്തകത്തിന്റെ കവർ കണ്ട് ആ പുസ്തകം വിലയിരുത്തരുത് എന്ന്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആളുകളുടെ വേഷവിധാനവും ജോലിയുമൊക്കെ നോക്കി അവരെ വിലയിരുത്തരുത് എന്നർത്ഥം.

ഇം​ഗ്ലീഷ് സംസാരിക്കാൻ നന്നായി അറിയുന്നത് നല്ല വിദ്യാഭ്യാസമുള്ളവർക്കാണ് എന്നൊരു തെറ്റിദ്ധാരണ പൊതുവായി ഉണ്ട്. എന്നാൽ, ഏതൊരു ഭാഷയും നന്നായി സംസാരിക്കാനാവുന്നത് അത് കേട്ടും പറഞ്ഞും ശീലിക്കുമ്പോഴാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

​ഗോവയിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് der_alpha_mannchen ആണ്. ഒരു വളവിൽപ്പനക്കാരിയുടെ ഇം​ഗ്ലീഷ് സംസാരമാണ് വീഡിയോയിൽ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആരായാലും രണ്ടുവട്ടമെങ്കിലും കണ്ടുപോകും ഈ വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. 

ആദ്യം തന്നെ അവർ താനിരിക്കുന്ന ബീച്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇവിടെ ആദ്യം അധികം ടൂറിസ്റ്റുകളൊന്നും വരാറില്ല. താൻ ഇവിടെയാണ് വളർന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എട്ടാമത്തെ വയസ്സ് മുതൽ താൻ വളക്കച്ചവടത്തിനിറങ്ങി എന്നെല്ലാം അവർ പറയുന്നുണ്ട്. നല്ല ഉച്ചാരണശുദ്ധിയോടെ ഇം​ഗ്ലീഷിലാണ് അവർ സംസാരിക്കുന്നത്. 

അതിനുശേഷം അവർ ഇന്ത്യക്കാരെ കുറിച്ചാണ് പറയുന്നത്. ആദ്യമൊക്കെ ഇവിടെ വിദേശികളാണ് കൂടുതലായും വരാറുണ്ടായിരുന്നത്. എന്നാൽ, കൊവിഡിന് ശേഷം ഇന്ത്യക്കാർ കൂടുതലായും വരാൻ തുടങ്ങി എന്നും വെക്കേഷൻ ആഘോഷിക്കാൻ തുടങ്ങി എന്നും ഇവർ പിന്നീട് പറയുന്നുണ്ട്. 

View post on Instagram

ഇവരുടെ ഇം​ഗ്ലീഷ് കേട്ട് നെറ്റിസൺസും ഞെട്ടി. 'ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്സ് കവർ' എന്ന് പറയാറുണ്ട്. അതായത് ഒരു പുസ്തകത്തിന്റെ കവർ കണ്ട് ആ പുസ്തകം വിലയിരുത്തരുത് എന്ന്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആളുകളുടെ വേഷവിധാനവും ജോലിയുമൊക്കെ നോക്കി അവരെ വിലയിരുത്തരുത് എന്നർത്ഥം. അങ്ങനെ വിലയിരുത്തിയാൽ പണി പാളും എന്ന് തന്നെ. 

എന്തായാലും സോഷ്യൽ മീഡിയയ്ക്ക് ഈ യുവതിയെയും അവരുടെ സംസാരവും വല്ലാതെ ഇഷ്ടമായി എന്നാണ് ​കമന്റുകളിൽ നിന്നും മനസിലാവുന്നത്. 

വായിക്കാം: ഈ വൈനിന്റെ പഴക്കം കേട്ടാൽ ഉറപ്പായും നിങ്ങൾ ഞെട്ടും, ഇത് വിശ്വസിക്കില്ലെന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം