ഇലപൊഴിയും വനപ്രദേശം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തെ കുന്നിന്‍ ചെരിവിലുള്ള ചെറിയൊരു പാറയിടുക്കിലേക്കാണ് അഡ്വെഞ്ചര്‍ സംഘം ഇറങ്ങുന്നത്. പിന്നീട് വീഡിയോയില്‍ ഉടനീളം കാഴ്ചക്കാരന്‍ മറ്റൊരു ലോകത്തിലൂടെയാണ് കടന്ന് പോകുന്നത്. 


ലയാളിയുടെ ഗൃതാതുരത്വത്തെ ഉണര്‍ത്തിയ, അടുത്ത കാലത്ത് ഇറങ്ങി വന്‍ വിജയം നേടിയ സിനിയാണ് മഞ്ഞുമ്മല്‍ ബോയിസ്. ഗുണാ കേവിലെ ഗുഹയിലേക്ക് വീണു പോകുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ നടത്തുന്ന അതിസാഹസിക പ്രവര്‍ത്തി കാഴ്ച്ചക്കാരില്‍ വലിയ ആകാംഷയാണ് സൃഷ്ടിച്ചത്. ഗുണാ കേവിലെ അതിദുര്‍ഘടമായ ഗുഹകളില്‍ നിന്നുള്ള കാഴ്ചകള്‍ പ്രേക്ഷകരും ഏറ്റെടുത്തു. സിനിമയുടെ വിജയത്തിന് പിന്നാലെ ഒരു വര്‍ഷം മുമ്പ് യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. 

ആക്ഷന്‍ അഡ്വഞ്ചർ ട്വിന്‍സ് എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഡ്രോപ്പിംഗ് ഗോപ്രോ ഡൌണ്‍ ഡീപ്പെസ്റ്റ് പിറ്റ് ഇന്‍ ദി യുഎസ്എ' എന്ന പേരില്‍ പങ്കുവയ്ക്കപ്പെട്ട പത്ത് മിനിറ്റിന്‍റെ വീഡിയോ ഇതിനകം ആറ് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ ഒരു ഇലപൊഴിയും വനപ്രദേശം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തെ കുന്നിന്‍ ചെരിവിലുള്ള ചെറിയൊരു പാറയിടുക്കിലേക്കാണ് അഡ്വെഞ്ചര്‍ സംഘം ഇറങ്ങുന്നത്. പിന്നാട് വീഡിയോയില്‍ ഉടനീളം കാഴ്ചക്കാരന്‍ മറ്റൊരു ലോകത്തിലൂടെയാണ് കടന്ന് പോകുന്നത്. 

ആൾക്കൂട്ട വിചാരണ; യുവാവിനെ വളഞ്ഞിട്ട് അടിക്കുന്ന സെക്യൂരിറ്റി ഗാർഡ്സിന്‍റെ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

YouTube video player

'ചേട്ടൻ ചില്ലറക്കാരനല്ല കേട്ടോ...'; ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ

2022 ഡിസംബറിൽ, യുട്യൂബർ ജോഡിയായ നേറ്റ്, ബെൻ എന്നിവർ അമേരിക്കയിലെ ഏറ്റവും ആഴം കുടിയ ഗര്‍ത്തങ്ങളിലൊന്നായ ജോർജിയയിലെ വാക്കർ കൗണ്ടിയിലെ എലിസൺസ് ഗുഹയിലേക്ക് തങ്ങളുടെ ഗോപ്രോ ഇറക്കി ചിത്രീകരിച്ച വീഡിയായിരുന്നു അത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 586 അടി താഴത്തേക്ക് ക്യാമറ താഴ്ത്തിയായിരുന്നു ചിത്രീകരണം. 12 മണിക്കൂറോളം ഇവര്‍ ചിത്രീകരണം നടത്തി. 48 സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും ആഴമേറിയ ഫ്രീ-ഫാൾ പിറ്റാണ് ഇത്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏതാണ്ട് രണ്ട് മടങ്ങ് വലിപ്പമാണ് ഈ ഗര്‍ത്തത്തിന് കണക്കാക്കുന്നത്. ഗുഹയുടെ ഭീതിതമായ കാഴ്ച വീഡിയോയില്‍ കാണാം. ഒരു ഹൊറർ ഫിലിം കാണുന്ന പോലെയേ വീഡിയോ കണ്ട് തീര്‍ക്കാന്‍ കഴിയൂ. 

36 മണിക്കൂര്‍; എയർ ഇന്ത്യയുടെ പിടിപ്പുകേടില്‍ നഷ്ടമായ ലഗേജ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് യുവതിയുടെ പരാതി