Asianet News MalayalamAsianet News Malayalam

ആൾക്കൂട്ട വിചാരണ; യുവാവിനെ വളഞ്ഞിട്ട് അടിക്കുന്ന സെക്യൂരിറ്റി ഗാർഡ്സിന്‍റെ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

മര്‍ദ്ദനമേറ്റ രണ്ട് പേര്‍ ആരെയോ കാണാനായി ഹൗസിങ് സൊസൈറ്റിയിൽ എത്തിയതായിരുന്നെന്നും  ഇവര്‍ പിന്നീട് സെക്യൂരിറ്റി ഗാർഡുകളുമായി തര്‍ക്കത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Video of mob lynching of security guard in Noida goes viral
Author
First Published Jul 11, 2024, 8:36 AM IST

ടുത്ത കാലത്തായി നിയമം കൈയിലെടുക്കുന്ന ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ഇന്ത്യയില്‍ നിന്ന് പൂറത്ത് വന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് ഒരു വീഡിയോ കൂടി ചേര്‍ക്കപ്പെടുകയാണ്. ഇത്തവണ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ ഒരു കൂട്ടം സെക്യൂരിറ്റി ഉദ്യോഗസ്ഥർ വട്ടം കൂടി നീളമുള്ള വടി കൊണ്ട്  ഒരാളെ ഒരു ദയയുമില്ലാതെ  അടിക്കുന്ന ഭീതിപ്പെടുത്തുന്ന വീഡിയോയാണ് പുറത്ത് വന്നത്. ചിലര്‍ സംഭവം നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ഇടപെടാന്‍ തയ്യാറാകുന്നില്ല. അസ്വസ്ഥകരമായ വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും നടപടി ആവശ്യപ്പെട്ട് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തുകയും ചെയ്തു. 

നിശാന്ത് ജേര്‍ണല്‍ എന്ന എക്സ് ഹാന്‍റില്‍ നിന്നും, 'നോയിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം പുറത്തായി. സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാർഡുകൾ ഒരു യുവാവിന്‍റെ മേൽ വടികൾ കൊണ്ട് അടിക്കുന്നു. യുവാവിന്‍റെ നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി, പിഎസ് 113 പ്രദേശത്ത് നിന്നുള്ളതാണ്  വീഡിയോ.' എന്ന് കുറിച്ചു. ഒരു കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലിട്ട് ഒരു കൂട്ടം സെക്യൂരിറ്റി ഗാര്‍ഡ്സ് ഒരു മനുഷ്യനെ വളഞ്ഞിട്ട് തല്ലുന്നതായിരുന്നു വീഡിയോയില്‍. ഇത് ചോദ്യം ചെയ്ത മറ്റൊരാളെ മതിലിന് പുറത്തേക്ക് തല്ലിയും ചവിട്ടിയും ഓടിക്കുന്നതും വീഡിയോയിൽ കാണാം.  ജൂലൈ 7 ന് നോയിഡയിലെ സെക്ടർ 75 ലെ ഫ്യൂടെക് ഗേറ്റ്‌വേയിലാണ് ഈ സംഭവം നടന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 9 നാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

36 മണിക്കൂര്‍; എയർ ഇന്ത്യയുടെ പിടിപ്പുകേടില്‍ നഷ്ടമായ ലഗേജ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് യുവതിയുടെ പരാതി

'ചേട്ടൻ ചില്ലറക്കാരനല്ല കേട്ടോ...'; ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ

'പെട്ടെന്ന് വാ..'; വാഴത്തോപ്പിൽ കിടന്ന പുലിക്കൊപ്പം സെൽഫി എടുക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ

മര്‍ദ്ദനമേറ്റ രണ്ട് പേര്‍ ആരെയോ കാണാനായി ഹൗസിങ് സൊസൈറ്റിയിൽ എത്തിയതായിരുന്നെന്നും  ഇവര്‍ പിന്നീട് സെക്യൂരിറ്റി ഗാർഡുകളുമായി തര്‍ക്കത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെയായിരുന്നു സംഘർഷം. പുറത്ത് നിന്ന് വന്നവര്‍ മദ്യപിച്ചിരുന്നതായി സെക്യൂരിറ്റി ഗാര്‍ഡ് ആരോപിച്ചെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘർഷത്തെ തുടര്‍ന്ന് സെക്യൂരിറ്റി സൂപ്പർവൈസറെ കസ്റ്റഡിയില്‍ എടുത്തെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറാനുള്ള ശ്രമത്തിലാണെന്നും പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. 'നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. നിയമത്തിന് തന്നെ കഴിവുണ്ട്.' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്. എന്നാല്‍, ഗാർഡുകളുടെ പ്രവര്‍ത്തി കണ്ടിട്ട് ഇവര്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. വീഡിയോയിലുള്ളവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് കുറിച്ചവരും കുറവല്ല. 

'നാളെ മുതൽ പുതുസ്വാദ്, ഉപ്പിലിട്ട കാരമൽ'; യുകെയിൽ കടലിലേക്ക് ഒഴുകിപോയ ഐസ്ക്രീം ട്രക്കിന്‍റെ വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios