അവർക്ക് വളരെ വളരെ പ്രിയപ്പെട്ടതാണ് ആ നായ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിമനോഹരമായ ഈ വീഡിയോ കണ്ടതോടെ നിരവധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളോടൊത്തുള്ള അനുഭവങ്ങൾ പങ്കുവച്ചത്.
നമ്മുടെ മനസിനെ സന്തോഷിപ്പിക്കുന്ന, സ്നേഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ബന്ധങ്ങളുടെ തീവ്രതയെ കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്ന അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ, അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്.
തന്റെ നായയുടെ പിറന്നാൾ ആഘോഷിക്കുന്ന ഒരു മുത്തശ്ശിയുടേതാണ് വീഡിയോ. തന്റെ നായക്കൊപ്പം സന്തോഷത്തോടെ നേരം ചെലവഴിക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. ഒരു പാർക്കിലാണ് മുത്തശ്ശിയും അവരുടെ പ്രിയപ്പെട്ട നായയും ഇരിക്കുന്നത്. അവിടെ ഒരു കേക്ക് വച്ചിട്ടുണ്ട്. അത് മെഴുകുതിരികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. മുത്തശ്ശി അതിനിടയിൽ താളത്തിൽ കയ്യടിക്കുന്നതും കാണാം. നായയുടെ നോട്ടം കണ്ടാൽ തന്നെ അതിന് ആ മുത്തശ്ശി എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് മനസിലാവും. അത് മുത്തശ്ശിയെ തന്നെ സാകൂതം നോക്കിക്കൊണ്ടിരിക്കുകയാണ്.
അവർക്ക് വളരെ വളരെ പ്രിയപ്പെട്ടതാണ് ആ നായ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിമനോഹരമായ ഈ വീഡിയോ കണ്ടതോടെ നിരവധിപ്പേരാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളോടൊത്തുള്ള അനുഭവങ്ങൾ പങ്കുവച്ചത്. മറ്റ് ചിലർ മുത്തശ്ശിയും നായയും തമ്മിലുള്ള അതിരില്ലാത്ത, സ്നേഹത്തെയും സൗഹൃദത്തേയും പുകഴ്ത്തുകയാണ് ചെയ്തത്.
ഈ വീഡിയോ ചൈനയിൽ നിന്നും പകർത്തിയതാണ് എന്നാണ് കരുതുന്നത്. UP Guizhou എന്ന അക്കൗണ്ടിൽ നിന്നും യൂട്യൂബിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. അനേകങ്ങളാണ് മുത്തശ്ശിയും നായയും തമ്മിലുള്ള സൗഹൃദത്തെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്. മറ്റ് ചിലർ നായ എത്രത്തോളം മനുഷ്യർക്ക് പ്രിയപ്പെട്ട കൂട്ടാണ് എന്നത് സൂചിപ്പിക്കുന്ന കമന്റുകളാണ് നൽകിയത്.