Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിന് ശേഷം പെറ്റ് ഡാഡിനെ കാണുന്ന നായയുടെ സന്തോഷം; കണ്ണ് നിറഞ്ഞുപോകും ഈ വീഡിയോ കണ്ടാല്‍

അതുപോലെ റിച്ചിയുടെ പെറ്റ് മോമും പെറ്റ് ഡാഡും വേർപിരിഞ്ഞിട്ടും റിച്ചിക്ക് വേണ്ടി അവർ സുഹൃത്തുക്കളായി തുടരുകയാണ് എന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

Great Pyrenees dog Ritchie meeting his pet dad Vini after one year video went viral rlp
Author
First Published Sep 30, 2023, 5:37 PM IST

നായ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് ഒരുപാട് കാലങ്ങളായി നാം പറഞ്ഞ് കേട്ടിട്ടുള്ളത്. നാം കൊടുക്കുന്ന സ്നേഹം ഇരട്ടിക്കിരട്ടിയായി തിരികെ തരുന്ന ജീവികളാണ് അവ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഒരുപാട് കാലം വീട്ടിൽ നിന്ന് മാറി നിന്ന് ഒടുവിൽ തിരികെ വരുമ്പോൾ പോലും പഴയ സ്നേഹം അവ കാണിക്കുന്നത് തന്നെ അതിന് ഒരു ഉദാഹരണമാണ്. സ്വന്തം വീട്ടിലെ അം​ഗങ്ങളായി തന്നെയാണ് നാമെല്ലാവരും വളർത്തുമൃ​ഗങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ വർഷം കാണാതെയിരുന്ന് കാണുമ്പോൾ അവ കാണിക്കുന്ന സ്നേഹത്തിന് അതിര് കാണില്ല. 

അതുപോലെയാണ് റിച്ചി എന്ന് പറയുന്ന നായയുടേയും അവന്റെ പെറ്റ് ഡാഡ് വിനിയുടെ കാര്യത്തിലും സംഭവിച്ചത്. അവരുടെ സ്നേഹം കാണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റിച്ചിയുടേയും അവന്റെ പെറ്റ് മോമിന്റേയും ഒരു കാർ യാത്രയിൽ നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. കാർ ചെന്ന് നിൽക്കുന്നത് ഒരു എയർപോർട്ടിലാണ്. പിന്നീട്, ഇരുവരും വിനിയുടെ വരവിന് വേണ്ടി കാത്തിരിക്കുന്നു. ഒടുവിൽ വിനി വന്നപ്പോൾ റിച്ചിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. 

വിനി റിച്ചിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്യുകയാണ്. റിച്ചിയും തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത് ആദ്യം മുതലേ കാണാം. അതുപോലെ റിച്ചിയുടെ പെറ്റ് മോമും പെറ്റ് ഡാഡും വേർപിരിഞ്ഞിട്ടും റിച്ചിക്ക് വേണ്ടി അവർ സുഹൃത്തുക്കളായി തുടരുകയാണ് എന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, റിച്ചിയെ കാണാൻ വേണ്ടി മാത്രമാണ് ഒരു ദിവസത്തേക്കായി വിനി അഞ്ച് മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് എത്തിയത് എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @ritchiethepyr

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇങ്ങനെ ഒരു നായയുണ്ടെങ്കിൽ ആരും എത്രയും യാത്ര ചെയ്ത് അവനെ കാണാനെത്തും എന്ന് നിരവധി പേർ കമന്റ് നൽകി. 

Follow Us:
Download App:
  • android
  • ios