രാത്രിയിലാണ് ഇത് നടക്കുന്നത്. റോഡിൽ തിരക്കുണ്ട്. മറ്റ് വാഹനങ്ങളും ഇതേസമയം റോഡിലൂടെ പോകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. 

സോഷ്യൽ മീഡിയ സജീവമായതോടെ വിവാഹമടക്കമുള്ള ആഘോഷങ്ങൾ എത്രമാത്രം വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കാനാണ് ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല, അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും പരമാവധി റീച്ച് നേടിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി ഉണ്ടാവാറുണ്ട് പലപ്പോഴും. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്നാൽ, ഇതിന് പിന്നാലെ കടുത്ത വിമർശനവും ഇതിനുണ്ടായി. 

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നവദമ്പതികൾ ഓടുന്ന കാറിന് മുകളിൽ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. ഹ്യൂമർ ഓവർലോഡ് എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ 2005 -ൽ പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിലെ ഇഷ്ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികൾ നൃത്തം ചെയ്യുന്നതാണ് കാണുന്നത്. വധു ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. അവൾ‌ കാറിന്റെ ബോണറ്റിൽ ഇരിക്കുകയാണ്. വരൻ കാറിന്റെ മുകളിൽ നിൽക്കുന്നതും കാണാം. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കിൽ വരൻ വാളെടുത്ത് വീശുന്നതും വീഡിയോയിൽ കാണാം. 

View post on Instagram
 

അതേസമയം തന്നെ രാത്രിയിലാണ് ഇത് നടക്കുന്നത്. റോഡിൽ തിരക്കുണ്ട്. മറ്റ് വാഹനങ്ങളും ഇതേസമയം റോഡിലൂടെ പോകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അനേകങ്ങളാണ് ഇതിനെ വിമർശിച്ചിരിക്കുന്നത്. ഒരാൾ ചോദിച്ചിരിക്കുന്നത്, ഇവർക്ക് കോമൺസെൻസില്ലേ എന്നാണ്. 

ഇതെല്ലാം ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ റീച്ച് കൂട്ടുന്നതിന് വേണ്ടിയാണ് എന്നും അതിനിടയിൽ സുരക്ഷയ്ക്കൊന്നും യാതൊരു പ്രാധാന്യവും ആളുകൾ നൽകുന്നില്ല എന്നുമാണ് മറ്റ് ചിലർ കുറ്റപ്പെടുത്തിയത്. അതേസമയം, ഈ ദമ്പതികൾക്കെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടവരും അനേകങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം