തന്റെ സുന്ദരവും കോമളവുമായ ചർമ്മത്തിന്റെ രഹസ്യം ഇതാണ് എന്നാണ് യുവാവ് പറയുന്നത്. അതിൽ സൺസ്ക്രീനും ഫേസ്‍വാഷും മോയിസ്ചറൈസറും എല്ലാം ഉണ്ട്. മാത്രവുമല്ല, ഇതെല്ലാം താൻ പാലിക്കുന്നുണ്ടോ എന്ന് പൂജ ഉറപ്പ് വരുത്താറുണ്ട് എന്നും യുവാവ് പറയുന്നുണ്ട്. 

വിവാഹദിവസം വരനും വധുവും നടത്തുന്ന പ്രസം​ഗങ്ങൾ പലപ്പോഴും വളരെ റൊമാന്റിക്കായിരിക്കും, അതേസമയം വളരെ വൈകാരികവും ആയിരിക്കും. എന്നാൽ, ഒരു കല്ല്യാണപ്പയ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പവർ പോയിന്റ് പ്രസന്റേഷൻ ആയിട്ടാണ് യുവാവ് തന്റെ ഭാര്യയെ കുറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അത് മാത്രമല്ല, എല്ലാവരേയും ചിരിപ്പിക്കുന്ന തരത്തിലാണ് അയാൾ കാര്യങ്ങൾ അവതരിപ്പിക്കുന്നതും. 

രാഹുൽ ഭ​ഗതാനിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പൂജയോടുള്ള എന്റെ സ്നേഹം എന്നു പറഞ്ഞാണ് യുവാവിന്റെ പവർ പോയിന്റ് പ്രസന്റേഷൻ. അതിൽ ആദ്യം തന്നെ കാണിക്കുന്നത് ഒരു ചെറിയ ബോക്സിന്റെ ചിത്രമാണ്. അതായിരുന്നത്രെ പൂജയെ പരിചയപ്പെടുന്നതിന് മുമ്പുള്ള യുവാവിന്റെ സ്കിൻ കെയർ റുട്ടീൻ. 

എന്നാൽ, അത് കഴിഞ്ഞ് കാണിക്കുന്നത് പൂജയെ പരിചയപ്പെട്ട ശേഷമുള്ള സ്കിൻ കെയർ റുട്ടീനാണ്. അനേകം പ്രൊഡക്ടുകളുടെ ചിത്രങ്ങളാണ് അതിൽ കാണുന്നത്. പൂജ ഒരു ഡെർമറ്റോളജിസ്റ്റാണ്. 10 സ്റ്റെപ്പുകളുള്ളതാണ് പൂജയെ പരിചയപ്പെട്ട ശേഷമുള്ള യുവാവിന്റെ സ്കിൻ കെയർ. 

തന്റെ സുന്ദരവും കോമളവുമായ ചർമ്മത്തിന്റെ രഹസ്യം ഇതാണ് എന്നാണ് യുവാവ് പറയുന്നത്. അതിൽ സൺസ്ക്രീനും ഫേസ്‍വാഷും മോയിസ്ചറൈസറും എല്ലാം ഉണ്ട്. മാത്രവുമല്ല, ഇതെല്ലാം താൻ പാലിക്കുന്നുണ്ടോ എന്ന് പൂജ ഉറപ്പ് വരുത്താറുണ്ട് എന്നും യുവാവ് പറയുന്നുണ്ട്. 

എന്തായാലും, അതിവൈകാരികവും പ്രണയാർദ്രവുമായി തീരേണ്ടിയിരുന്ന ഒരു പ്രസന്റേഷൻ ചിരിക്കാനുള്ള വകയാണ് ശരിക്കും നൽകിയത്. വീഡിയോ കണ്ടതോടെ നിരവധിപ്പേരാണ് ഇതിന് രസകരമായി കമന്റുകൾ നൽകിയിരിക്കുന്നത്. അതുപോലെ, എന്തൊക്കെ പ്രൊഡക്ടാണ് യുവാവിന് വേണ്ടി പൂജ നിർദ്ദേശിച്ചത് എന്നും ചോദിച്ചിട്ടുണ്ട്. 

'കാമുകന്റെ കൂടെയുള്ള ആദ്യത്തെ ആക്സിഡന്റ്'; വൈറലായി ചിത്രം, വല്ലാത്ത സെൽഫി എന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം