വീഡിയോയ്ക്ക് ഹൃത്വിക് റോഷൻ കമന്റിട്ടിരിക്കുന്നത് 'ഇത് ഇഷ്ടപ്പെട്ടു' എന്നാണ്. വധുവിന് വേണ്ടി ഇത് പഠിച്ച് അവതരിപ്പിക്കാൻ കാണിച്ച യുവാവിന്റെ ആ സമർപ്പണത്തെ പലരും അഭിനന്ദിച്ചു.

അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാക്ഷാൽ ഹൃത്വിക് റോഷൻ വരെ കമന്റിട്ട ഒരു വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് letteringbysav എന്ന യൂസറാണ്. ഒരു വിദേശി യുവാവും കൂട്ടുകാരും ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? പ്രത്യേകതയുണ്ട്.

'ധൂം മച്ചാലേ' എന്ന പാട്ടിനാണ് യുവാവ് ചുവടുകൾ വയ്ക്കുന്നത്. അതും ഹൃത്വിക് റോഷന്‍റെ അതേ ചുവടുകൾ തന്നെയാണ് യുവാവും വീഡിയോയിൽ വയ്ക്കുന്നതായി കാണുന്നത്. തന്റെ ഇന്ത്യക്കാരിയായ വധുവിനെ ഞെട്ടിക്കാനാണത്രെ യുവാവ് ഇത് പഠിച്ചും പരിശീലിച്ചും അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോയിൽ യുവാവും കൂട്ടുകാരും ഡാൻസിന് തയ്യാറായി നിൽക്കുന്നത് കാണാം. പിന്നാലെ, പൊളി പ്രകടനവുമായി അവിടെയുണ്ടായിരുന്നവരെയെല്ലാം ഞെട്ടിക്കുകയാണ് വരനും കൂട്ടുകാരും. പോർച്ചു​ഗലിൽ നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിലാണ് വരൻ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. വിവാഹാഘോഷം പകർത്തുന്നതിനായി താൻ കാനഡയിൽ നിന്നും പോർച്ചുവലിലേക്ക് പോയി എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്.

 

 

View post on Instagram
 

 

വീഡിയോയ്ക്ക് ഹൃത്വിക് റോഷൻ കമന്റിട്ടിരിക്കുന്നത് 'ഇത് ഇഷ്ടപ്പെട്ടു' എന്നാണ്. വധുവിന് വേണ്ടി ഇത് പഠിച്ച് അവതരിപ്പിക്കാൻ കാണിച്ച യുവാവിന്റെ ആ സമർപ്പണത്തെ പലരും അഭിനന്ദിച്ചു.

അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ ഏറെയും ഇന്ത്യക്കാരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'അവിടെ കൂടുതൽ ഇന്ത്യക്കാർ വേണമായിരുന്നു' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത് 'എത്രയും പെട്ടെന്ന് ഈ യുവാവിന് ആധാർ കാർഡ് കൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം' എന്നാണ്.

വധുവിന് വേണ്ടി, അവളുടെ നാട്ടിലെ കാര്യങ്ങൾ യുവാവ് പഠിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു എന്നതിൽ പലരും യുവാവിനെ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം