Asianet News MalayalamAsianet News Malayalam

'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല'; അല്ല പിന്നെ, വെറൈറ്റിയായി ലീവ് ലെറ്റർ

'എക്കാലത്തെയും മികച്ച ലീവ് ലെറ്റർ' എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'പ്രിൻസിപ്പലും തീർച്ചയായും ഷോക്കിലായിരിക്കണം' എന്നാണ്.

i will not come seventh std students funny leave letter viral
Author
First Published Aug 13, 2024, 10:12 PM IST | Last Updated Aug 13, 2024, 10:12 PM IST

ലീവ് ലെറ്റർ‌ എഴുതാനറിയാത്തവർ ആരും കാണില്ല. സ്കൂളിൽ പോയ ആളാണോ ഒരിക്കലെങ്കിലും എന്തെങ്കിലും കാരണത്തിന് ലീവ് വേണമെങ്കിൽ അപേക്ഷ എഴുതിയിട്ടുണ്ടാവും. അതിൽ ചിലപ്പോൾ എഴുതുന്നത് ശരിയായ കാരണമായിരിക്കാം. എന്നാൽ, മറ്റ് ചിലപ്പോൾ വെറും കള്ളമായിരിക്കും എഴുതുന്നത്. എന്തിനേറെ പറയുന്നു, വീട്ടുകാരുടെ ഒപ്പ് വരെ ഇട്ടുകൊണ്ട് പോകുന്നവരുണ്ട്. എന്തായാലും, ഒരു വിദ്യാർത്ഥിയുടേതെന്ന് കരുതുന്ന ലീവ് ലെറ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

rolex_0064 എന്ന യൂസറാണ് ലീവ് അപേക്ഷ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇം​​ഗ്ലീഷിലാണ് ലീവ് ലെറ്റർ എഴുതിയിരിക്കുന്നത്. അതിൽ അവസാനമായി എഴുതിയിരിക്കുന്നത്, 'ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല' എന്നാണ്. 'നന്ദി എന്തായാലും ഞാൻ വരാൻ പോകുന്നില്ല' എന്നും ലീവ് ലെറ്ററിൽ എഴുതിയിട്ടുണ്ട്. 

വളരെ വടിവൊത്ത അക്ഷരത്തിലാണ് ഈ ലീവ് ലെറ്റർ എഴുതിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇത് ഒറിജിനൽ ലീവ് ലെറ്ററാണോ അതോ വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്തായാലും, വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by rolex_0064 (@rolex_0064)

'എക്കാലത്തെയും മികച്ച ലീവ് ലെറ്റർ' എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'പ്രിൻസിപ്പലും തീർച്ചയായും ഷോക്കിലായിരിക്കണം' എന്നാണ്. 'ഇതൊരു അപേക്ഷയല്ല, ഓർഡറാണ്' എന്നായിരുന്നു മറ്റൊരാൾ ചിത്രത്തിന് നൽകിയ കമന്റ്. ഈ കയ്യക്ഷരത്തിന് എന്തായാലും അധികം മാർക്ക് നൽകേണ്ടതുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

Latest Videos
Follow Us:
Download App:
  • android
  • ios