നെതര്‍ലാന്‍ഡില്‍ ഒരു കുട്ടി മഴ നനയുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് ഓരോ ഇന്ത്യക്കാരന്‍റെ മനസിലുമുള്ള മണ്‍സൂണ്‍ മഴക്കാലത്തെ ആനന്ദ് മഹീന്ദ്ര ഓര്‍മ്മപ്പെടുത്തുകയായിരുന്നു. 


ഷ്ണതരംഗത്തിന്‍റെ പിടിയിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. അതിനാല്‍ തന്നെ മഴയെ കുറിച്ചുള്ളതെന്തും വലിയ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നു. ഇതിനിടെയാണ് ആനന്ദ് മഹീന്ദ്ര തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മണ്‍സൂണ്‍ ആവേശം ഉയര്‍ത്തുന്ന ഒരു വീഡിയോ പങ്കുവച്ചത്. ഒരു കുട്ടിയുടെ വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര ഇങ്ങനെ കുറിച്ചു, 'ഒടുവിൽ മൺസൂൺ എത്തിയെന്നറിയാന്‍ മുംബൈയിലെ വീട്ടിലെത്തുമ്പോൾ എങ്ങനെ അനുഭവപ്പെടുന്നു എന്ന് സംഗ്രഹിക്കുന്നു... (ഓരോ ഇന്ത്യക്കാരന്‍റെയും ഉള്ളിലെ കുട്ടി ആദ്യത്തെ മഴയിൽ സന്തോഷം കണ്ടെത്തുന്നതിൽ ഒരിക്കലും മടുക്കില്ല...)' നിരവധി സൈക്കിളുകള്‍ നിരത്തിവച്ച തെരുവില്‍ മഴയത്ത് ഒരു കുട്ടി നില്‍ക്കുന്നിടത്ത് നിന്നാണ് അദ്ദേഹം പങ്കുവച്ച വീഡിയോ തുടങ്ങുന്നത്. മഞ്ഞയും ഇളം ബ്രൗണും നിറങ്ങളുള്ള മഴക്കോട്ട് ധരിച്ച കുട്ടി അടുത്ത നിമിഷം ആ റോഡില്‍ കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കുന്നു. 

'അതേ സമയം നെതര്‍ലന്‍ഡില്‍' എന്ന കുറിപ്പോടെ Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്യുകയായിരുന്നു. ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വീഡിയോ ആനന്ദ് മഹീന്ദ്ര തന്‍റെ ഇന്ത്യന്‍ അനുഭവത്തിലേക്ക് പുനപ്രസിദ്ധപ്പെടുത്തിയപ്പോഴും ട്വിറ്റര്‍ കാഴ്ചക്കാര്‍ ഒത്തുകൂടി. ഏഴ് ലക്ഷത്തിലേറെ പേരാണ് ആനന്ദ് മഹീന്ദ്രയുടെ റീട്വീറ്റ് കണ്ടത്. നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. 

Scroll to load tweet…

സ്രാവിന്‍റെ വാലില്‍ പിടിച്ച് വലിക്കുന്ന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം; 'ആണത്തം' സ്രാവിനോടല്ല വേണ്ടതെന്ന് പെറ്റ

“മുംബൈയിലെ മഴക്കാലം വെറും മഴയല്ല. അത് തമാശയുടെയും ചിരിയുടെയും നമ്മുടെ ഉള്ളിലെ ശിശുസഹജമായ വിസ്മയത്തിന്‍റെയും സമയമാണ്. മൺസൂൺ ഒളിമ്പിക്‌സ് മുതൽ റെയ്‌നി റോളർകോസ്റ്റർ റൈഡുകൾ വരെ, മുംബൈക്കാർ പെരുമഴയിൽ സന്തോഷം കണ്ടെത്തുന്നു. നഗരം ഒരു വിചിത്രമായ കളിസ്ഥലത്തേക്ക്." ഒരു കാഴ്ചക്കാരന്‍ തന്‍റെ മുംബൈ കുട്ടിക്കാലം ഒരു നിമിഷം ഓര്‍ത്തെടുത്തു. ഇത്തവണ ദില്ലിയില്‍ രണ്ട് ദിവസം മുന്നേ മഴ തുടങ്ങിയെങ്കിലും മുംബൈയില്‍ മഴക്കാലം രണ്ടാഴ്ച വൈകീട്ടാണ് എത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം മഴ വൈകിയപ്പോള്‍ ആളുകള്‍ മഴക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു. 

തദ്ദേശീയ പക്ഷികളെ സംരക്ഷിക്കാന്‍ അവസാനത്തെ എലിയെയും കൊന്നൊടുക്കാന്‍ ന്യൂസിലാൻഡ്