തന്റെ സുഹൃത്തിൻറെ വീട്ടിലെത്തി ഒരു ചായ കുടിക്കാൻ പാൽ എടുക്കുന്നതിനായി റഫ്രിജറേറ്റർ തുറന്നപ്പോൾ അത് കാലിയായിരുന്നു. അപ്പോൾ തന്റെ സുഹൃത്ത് ബാൽക്കണിയുടെ വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു.

പ്രതിസന്ധിഘട്ടങ്ങളിൽ താൽക്കാലികമായെങ്കിലും അതിവേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കാരെക്കാൾ മിടുക്കർ ആരുമില്ല എന്നാണ് പൊതുവിൽ പറയാറ്. കൗതുകകരമായതും രസകരമായതുമായ ഇത്തരം പല പ്രവൃത്തികളും പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട്. 

കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ബാഗുകളാക്കി മാറ്റുന്നതും സാധാരണ വീട്ടുപകരണങ്ങൾ ഉപയോഗിച്ച് കേടുവന്ന ഗാഡ്‌ജെറ്റ് നന്നാക്കുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ഉദാഹരണങ്ങളിലേക്ക് ഇതാ അത്യന്തം രസകരമായ മറ്റൊരു സംഭവം കൂടി ചേർക്കപ്പെടുകയാണ്. കാനഡയിൽ നിന്നും ചിത്രീകരിച്ചിട്ടുള്ള ഈ വൈറൽ വീഡിയോയിൽ ഒരു ഇന്ത്യൻ യുവാവ് തൻ്റെ വൈദ്യുതി ബിൽ ലാഭിക്കുന്നതിനായി തണുത്തുറഞ്ഞ ബാൽക്കണിയെ ഫ്രിഡ്ജ് ആക്കി മാറ്റിയിരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് ഇപ്പോൾ ഈ വീഡിയോ.

ഒരു ഗുജറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈദ്യുതി ബിൽ ലാഭിക്കുന്നതിനായി കാനഡയിൽ താമസിക്കുന്ന തൻ്റെ ഇന്ത്യൻ സുഹൃത്ത് കാണിച്ച അതിബുദ്ധിയെ കുറിച്ചാണ് ഇദ്ദേഹം വീഡിയോയിൽ വിവരിക്കുന്നത്. കാനഡയിൽ താമസിക്കുന്നത് ചെലവേറിയതാണ്, എന്നാൽ ഞങ്ങൾ ഗുജറാത്തികളാണ് എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കും എന്ന ആമുഖ സംഭാഷണത്തോടെയാണ് ഇദ്ദേഹം വീഡിയോ ആരംഭിക്കുന്നത്. 

തന്റെ സുഹൃത്തിൻറെ വീട്ടിലെത്തി ഒരു ചായ കുടിക്കാൻ പാൽ എടുക്കുന്നതിനായി റഫ്രിജറേറ്റർ തുറന്നപ്പോൾ അത് കാലിയായിരുന്നു. അപ്പോൾ തന്റെ സുഹൃത്ത് ബാൽക്കണിയുടെ വാതിൽ തുറന്നു നോക്കാൻ ആവശ്യപ്പെട്ടു. അവിടെ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. 

View post on Instagram

തുടർന്ന് അദ്ദേഹം സുഹൃത്തിൻറെ വീട്ടിലെ റെഫ്രിജറേറ്റർ തുറന്ന് കാണിക്കുന്നു. അതിൽ ഒന്നുമുണ്ടായിരുന്നില്ല. ശേഷം ബാൽക്കണിയുടെ ഡോർ തുറന്നപ്പോൾ പുറത്തെ തണുത്തുറഞ്ഞ മഞ്ഞ് വീണു കിടക്കുന്ന ആ ബാൽക്കണിയിൽ പാലു മുതൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കേണ്ട സർവ്വ സാധനങ്ങളും ഉണ്ടായിരുന്നു. ഓരോ ഗുജറാത്തിയും ഒരു എലോൺ മസ്ക് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു വീഡിയോ കണ്ടവർ രസകരമായി കുറിച്ചത്. ചിലർ ഫിൻലാൻഡിലും തങ്ങൾ ഇത്തരം ടെക്നിക് ഉപയോഗിക്കാറുണ്ട് എന്ന് അഭിപ്രായപ്പെട്ടു.

ഇതിലില്ലാത്തതായി എന്തുണ്ട്, ആളുകളെ അമ്പരപ്പിച്ച് ഒരു ടാക്സി കാർ, വൈറലായി ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം