ഒരു ഹോം ടൂറും രേഷ്മാ ദീ നടത്തുന്നുണ്ട്. ഒപ്പം തന്നെ ​ഗൃഹപ്രവേശന ചടങ്ങിലെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

വളരെ മനോഹരമായ ഒരുപാട് ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഈ ഇൻഫ്ലുവൻസറും പങ്കുവച്ചിരിക്കുന്നത്. വീട് എന്നത് പലർക്കും ഇന്ന് ഒരു സ്വപ്നമാണ്. ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചാലും സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കാനാവാത്തവർ അനേകമുണ്ട്. എന്തായാലും, തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ ലോണൊന്നുമില്ലാതെ തന്നെ ഒരു വീട് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ ഇൻഫ്ലുവൻസറായ യുവാവ്. 

അനിഷ് ഭ​ഗത് എന്ന ഇൻഫ്ലുവൻസറാണ് ആ സന്തോഷം നിറഞ്ഞ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, രേഷ്മ ദീ സ്വന്തമായി ലോണൊന്നുമില്ലാതെ തന്നെ ഒരു വീട് വാങ്ങിയെന്നാണ്. ഒരു ഹോം ടൂറും രേഷ്മാ ദീ നടത്തുന്നുണ്ട്. ഒപ്പം തന്നെ ​ഗൃഹപ്രവേശന ചടങ്ങിലെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. കണ്ടന്റ് ക്രിയേഷനിലൂടെയാണ് വീട് വാങ്ങാനുള്ള പണം രേഷ്മാ ദീ ഉണ്ടാക്കിയത് എന്നാണ് ഭ​ഗത് പറയുന്നത്. 

ഒന്നരവർഷം മുമ്പാണ് താനും രേഷ്മാ ദീയും ചേർന്ന് സ്വയംപര്യാപ്തതയെ കുറിച്ചും മറ്റും സംസാരിച്ചത്. സ്വന്തം കാലിൽ നിൽക്കാനും സ്വയം പര്യാപ്തത നേടാനുമുള്ള ആ​ഗ്രഹത്തെ കുറിച്ച് അവർ തന്നോട് പറഞ്ഞിരുന്നു. താൻ തന്റെ കണ്ടന്റുകളിൽ അവരേ കൂടി പരമാവധി ഉൾപ്പെടുത്തി. അന്ന് ഒരുപാട് പേർ അതിനെ വിമർശിച്ചിരുന്നു. എന്നാൽ, അതിൽ നിന്നും ഉള്ള ഒരു ഭാ​ഗം ഈ വീടിന് വേണ്ടിയാണ് മാറ്റിവച്ചിരുന്നത്. ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി എന്നും ഭ​ഗത് പറയുന്നു. 

View post on Instagram

ഇത് തന്നിൽ വലിയ അഭിമാനവും സന്തോഷവുമാണ് ഉണ്ടാക്കുന്നത് എന്നാണ് ഭ​ഗത് പറയുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എത്ര മനോഹരമായ കാര്യം എന്നാണ് പലരും പറഞ്ഞത്. ഒരാൾ പറഞ്ഞത്, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുന്നു എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം