Asianet News MalayalamAsianet News Malayalam

കണ്ണടച്ച് തുറക്കുന്ന വേ​ഗം പോലും വേണ്ട, ഒരു പന്ത് രണ്ട് കഷ്ണം, അമ്പരപ്പിക്കും വീഡിയോ..!

പെട്ടെന്ന് ഒരു പന്ത് അദ്ദേഹത്തിന് നേരെ വരുന്നത് കാണാം. സെക്കന്റിന്റെ ഒരംശത്തിൽ അദ്ദേഹം ആ പന്ത് വാളുപയോ​ഗിച്ച് നേർപകുതിയായി മുറിക്കുന്നതാണ് പിന്നെ നമ്മൾ കാണുന്നത്. കണ്ണടച്ച് തുറക്കുന്നതിനേക്കാൾ വേ​ഗത്തിൽ എന്ന് പറയേണ്ടി വരും അദ്ദേഹത്തിന്റെ ഈ പ്രകടനം.

Japanese old man practicing martial arts video rlp
Author
First Published Oct 23, 2023, 10:33 PM IST

ആധുനിക കാലത്ത് പ്രതിരോധ മാർ​ഗം എന്ന നിലയിൽ അനേകം ആളുകൾ ആയോധന കല പരിശീലിക്കുന്നുണ്ട്. അത്തരം കലകളിൽ അ​ഗ്ര​ഗണ്യരായവരും അനവധിയുണ്ട്. വിദ്യാർത്ഥികൾക്ക് കരുത്ത് പകരാനും ആത്മവിശ്വാസം വർധിപ്പിക്കാനും വേണ്ടി എത്രയോ കോളേജുകളും സ്കൂളുകളും എല്ലാം ഇന്ന് ആയോധനകലയിൽ അവർക്ക് പരിശീലനം നൽകുന്നു. നമുക്ക് അറിയുന്നതും അറിയാത്തതുമായ അനേകം ആയോധനകലകൾ ഇന്ന് നമ്മുടെ ലോകത്തുണ്ട് എന്നും നമുക്കറിയാം. അടുത്തിടെ ഒരു പ്രായം ചെന്ന മനുഷ്യൻ അത്തരത്തിൽ ഒരു ആയോധന കല പരിശീലിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

ജപ്പാനിൽ നിന്നുമുള്ളതാണ് ഈ ആയോധനകല. അതീവ സൂക്ഷ്മമായി പരിസരത്തെ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയാണ് ഇത് കാണിക്കുന്നത്. ഒപ്പം തന്നെ നമുക്ക് നേരെ വരുന്ന ആക്രമണത്തിന് അനുസരിച്ച് അതിവേ​ഗത്തിൽ വാൾ ചലിപ്പിക്കുകയും ചെയ്യണം. 9gag ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ​ഗ്രാൻഡ്പാ ബട്ടൂസായി എന്നറിയപ്പെടുന്ന ആയോധന കലയിൽ വിദ​ഗ്ദ്ധനായ ഒരാളെയാണ് കാണാൻ കഴിയുക. അദ്ദേഹം 
ഈ ആയോധനകല പരിശീലിക്കുമ്പോൾ ധരിക്കുന്ന പരമ്പരാ​ഗതമായ ജാപ്പനീസ് വസ്ത്രത്തിൽ നിൽക്കുന്നത് കാണാം. അദ്ദേഹത്തിന്റെ അരയിൽ വാളും ഉണ്ട്.

പെട്ടെന്ന് ഒരു പന്ത് അദ്ദേഹത്തിന് നേരെ വരുന്നത് കാണാം. സെക്കന്റിന്റെ ഒരംശത്തിൽ അദ്ദേഹം ആ പന്ത് വാളുപയോ​ഗിച്ച് നേർപകുതിയായി മുറിക്കുന്നതാണ് പിന്നെ നമ്മൾ കാണുന്നത്. കണ്ണടച്ച് തുറക്കുന്നതിനേക്കാൾ വേ​ഗത്തിൽ എന്ന് പറയേണ്ടി വരും അദ്ദേഹത്തിന്റെ ഈ പ്രകടനം. കാണുന്നവരെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് അത് എന്നും പറയാതെ വയ്യ. സോഷ്യൽ മീഡിയയിലൂടെ അനേകരാണ് ഈ വീഡിയോ കണ്ടത്. ഒരുപാട് പേർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ അത്ഭുതം രേഖപ്പെടുത്തി. 

വായിക്കാം: ചെയ്യാത്ത കുറ്റത്തിന് മൂന്നുപേർ ജയിലിൽ കഴിഞ്ഞത് 36 കൊല്ലം, 48 മില്ല്യൺ ഡോളർ നഷ്ടപരിഹാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios