ഒരു കരടിക്കുഞ്ഞ് എന്നതിനും അപ്പുറം ഈ മൃ​ഗശാലയിലെ സൂപ്പർസ്റ്റാറായിട്ടാണ് അവനിപ്പോൾ അറിയപ്പെടുന്നത് തന്നെ. 'ഇതിനപ്പുറം ഒന്നിനും ക്യൂട്ടാവാൻ പറ്റില്ല, അത്രയും ക്യൂട്ടാണവൻ‌' എന്നാണ് അവന്റെ ഒരു ആരാധകൻ അവനെ കുറിച്ച് പറഞ്ഞത്.

ഷാങ്ഹായ് മൃ​ഗശാലയിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്ന ഒരു കരടിക്കുഞ്ഞുണ്ട്. അവന്റെ പേരാണ് ജുൻജുൻ. ഒരു വയസ് മാത്രം പ്രായമുള്ള ഈ കരടി സന്ദർശകരുടെ കണ്ണിലുണ്ണിയാണത്രെ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അവന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരിക്കയാണ്.

1 മീറ്റർ ഉയരവും 35 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുള്ള ജുൻജുൻ കാണാൻ ഒരു സുന്ദരൻ നായക്കുഞ്ഞിനെ പോലെയാണ്. അതിനാൽ തന്നെ അവന്റെ ലുക്കും ഓമനത്തം നിറഞ്ഞ പെരുമാറ്റവും എല്ലാം അവനെ ആളുകൾക്ക് പ്രിയങ്കരനാക്കിയിരിക്കയാണ്. അവന്റെ ചിത്രങ്ങളും വീഡിയോകളുമെടുക്കാനായി മാത്രം ഇവിടെയെത്തുന്നവർ വരെയുണ്ടത്രെ. 

തവിട്ടുനിറത്തിലുള്ള ഈ കരടിക്കുഞ്ഞിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു നായക്കുട്ടിയാണെന്നെ ആരും പറയൂ. ജനുവരിയിലെ തണുപ്പിൽ സാധാരണയായി ഇവിടെ ആളുകൾ കുറവായിരിക്കും. അപ്പോൾ പോലും ജുൻജുൻ തന്റെയീ കുറഞ്ഞ സന്ദർശകരെ കാണാൻ റെഡിയാണ്. 

Scroll to load tweet…

ഒരു കരടിക്കുഞ്ഞ് എന്നതിനും അപ്പുറം ഈ മൃ​ഗശാലയിലെ സൂപ്പർസ്റ്റാറായിട്ടാണ് അവനിപ്പോൾ അറിയപ്പെടുന്നത് തന്നെ. 'ഇതിനപ്പുറം ഒന്നിനും ക്യൂട്ടാവാൻ പറ്റില്ല, അത്രയും ക്യൂട്ടാണവൻ‌' എന്നാണ് അവന്റെ ഒരു ആരാധകൻ അവനെ കുറിച്ച് പറഞ്ഞത്. ജുൻജുനിന്റെ അച്ഛന്റേയും അമ്മയുടെയും ആദ്യത്തെ കുഞ്ഞാണത്രെ അവൻ. എന്നാൽ, അവനെ നോക്കി വളർത്തിയത് മൃ​ഗശാല സൂക്ഷിപ്പുകാരാണ്. അവർ അവന് കളിക്കാൻ കളിപ്പാട്ടങ്ങളും കഴിക്കാൻ അവന്റെ ഇഷ്ടഭക്ഷണങ്ങളും ആപ്പിളും തേനും നൽകി.

Scroll to load tweet…

എല്ലാവർക്കും ഇങ്ങനെ ചുറുചുറുക്കും പ്രസരിപ്പുമുള്ളൊരു കരടിക്കുഞ്ഞിനെ കാണാൻ ഇഷ്ടമാണ്. അവനും എത്രനേരം വേണമെങ്കിലും സന്ദർശകർക്ക് കാണാനാവുന്ന സ്ഥലത്ത് കളിച്ചുകൊണ്ട് നിൽക്കും എന്നാണ് മൃ​ഗശാലയിലെ ജീവനക്കാരിയായ യാങ് ജുൻജീ പറയുന്നത്. 

എന്തായാലും, ഇപ്പോൾ മൃ​ഗശാലയിലെ മാത്രമല്ല, സോഷ്യൽ മീഡിയയിലെയും താരമാണ് ഇപ്പോൾ നമ്മുടെ ജുൻജുൻ. 

അതിശയകരം തന്നെ, മനുഷ്യർക്കിതൊക്കെ സാധ്യമാകുമോ? മഞ്ഞുകൊണ്ട് നിർമ്മിച്ച ഒരു ​ഗുഹാ കഫേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം