ഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതലാണെന്നും ഒരിക്കലും വഴക്കിടാറില്ലെന്നുമാണ് ഒരു യുവതിയുടെ പരാതി

വിവാഹവും വിവാഹമോചനവുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. വിവാഹമോചനത്തിന് ഓരോരുത്തര്‍ക്കും പല പല കാരണങ്ങളാവും പറയാനുണ്ടാവുക. പല കാരണങ്ങളും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് വിചിത്രമായി തോന്നിയേക്കാം. 

വിവാഹമോചനം തേടുമ്പോള്‍ ദമ്പതികള്‍ പറയുന്ന ചില 'വിചിത്ര'മായ കാരണങ്ങള്‍ അഭിഭാഷകയും കണ്ടന്‍റ് ക്രിയേറ്ററുമായ താനിയ കൗൾ പങ്കുവെച്ചു. ഹണിമൂൺ കാലത്ത് ഭാര്യ 'അശ്ലീലമായ രീതിയിൽ' വസ്ത്രം ധരിച്ചു എന്നതാണത്രേ ഒരു യുവാവ് വിവാഹമോചനത്തിന് പറഞ്ഞ കാരണം. ഭർത്താവ് ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും തനിക്ക് വേണ്ടത്ര സമയം നൽകിയില്ലെന്നുമായാരുന്നു ഒരു യുവതിയുടെ പരാതി. 

ഭർത്താവിന്റെ കാലിൽ തൊടാൻ ഭാര്യ വിസമ്മതിച്ചു, ഭാര്യക്ക് പാചകം ചെയ്യാൻ അറിയില്ല, പ്രഭാത ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകേണ്ടിവന്നു എന്ന് പറഞ്ഞ് വിവാഹമോചനം തേടിയ യുവാക്കളുമുണ്ടെന്ന് താനിയ വീഡിയോയില്‍ പറഞ്ഞു. 

ലോക സുന്ദരികളില്‍ ഒരാള്‍, 26ആം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; കണ്ണീരണിഞ്ഞ് ബന്ധുക്കളും ആരാധകരും

ഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതലാണെന്നും ഒരിക്കലും വഴക്കിടാറില്ലെന്നുമാണ് ഒരു യുവതിയുടെ പരാതി. 2020 ൽ പുറത്തുവന്ന ഒരു കേസാണ് അഭിഭാഷക പരാമർശിച്ചത്. ഉത്തർപ്രദേശിൽ നിന്നുള്ള സ്ത്രീ വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചത് ഭര്‍ത്താവിന് സ്നേഹക്കൂടുതലാണ് എന്ന കാരണം പറഞ്ഞാണ്. 18 മാസത്തെ വിവാഹ ജീവിതത്തിനിടയില്‍ ഭര്‍ത്താവ് ഒരിക്കലും തന്നോട് വഴക്കിട്ടില്ലെന്നും വിവാഹമോചന ഹരജിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

1.7 മില്യണ്‍ ആളുകള്‍ താനിയയുടെ വീഡിയോ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോയ്ക്ക് താഴെ കമന്‍റ് പെരുമഴയുമുണ്ട്. ഇവരൊക്കെ എന്തിന് വിവാഹം കഴിക്കുന്നു, വിവാഹത്തിന് മുന്‍പ് കൗൺസിലിംഗ് നിർബന്ധമാക്കണം, ചിലര്‍ വിവാഹമോചനത്തിന് മനപൂര്‍വ്വം കാരണം കണ്ടെത്തുകയാണ്, ഇതൊക്കെ കൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തത്, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകള്‍.

View post on Instagram